രാജപ്പനെ തേടി തായ്‌വാനില്‍നിന്ന് പുരസ്‌കാരം
text_fieldsകോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച വേമ്പനാട്ടുകായലിെൻറ കാവലാൾ എന്‍.എസ്. രാജപ്പനെ തേടി തായ്‌വാനില്‍നിന്ന് പുരസ്‌കാരം. സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇൻറര്‍നാഷനലിെൻറ ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പനെ തേടിയെത്തിയത്.
10,000 യു.എസ് ഡോളറും (7,30,081 രൂപ) പ്രശംസപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജപ്പനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവിനാണ് സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇൻറര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയുടെ ഇതുസംബന്ധിച്ച സന്ദേശവും പുരസ്കാരവും ലഭിച്ചത്. നന്ദു വീട്ടിലെത്തി പുരസ്‌കാരം രാജപ്പന് കൈമാറി.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍, 2021 ജനുവരി 31നാണ് വേമ്പനാട്ടുകായലില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കുന്ന എന്‍.എസ്. രാജപ്പനെ അഭിനന്ദിച്ചത്. പക്ഷാഘാതം ബാധിച്ചതുകാരണം നടക്കാന്‍ കഴിയാത്ത രാജപ്പന്‍ തോണിയില്‍ സഞ്ചരിച്ച്, മീനച്ചിലാറിലേക്കും വേമ്പനാട്ടുകായലിലേക്കും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കിവിറ്റ് ജീവിതം കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.