മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി അയ്മനം
text_fieldsകോട്ടയം: കുട്ടനാട് പാക്കേജിെൻറ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അയ്മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് പാക്കേജിെൻറ രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച വേദിയിലാണ് പ്രഖ്യാപനം നടന്നത്.
ഇതോടെ, കുമരകത്തിന് പിന്നാലെ അയ്മനവും ലോക ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയാണ്. ഓൺലൈനിൽ നടന്ന പ്രഖ്യാപനച്ചടങ്ങിനൊപ്പം അയ്മനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഭാഗമായ 14 യൂനിറ്റുകളുടെ ഉദ്ഘാടനവും അയ്മനത്തെ കൾചറൽ എക്സ്പീരിയൻസ് പാക്കേജുകളുടെ പ്രഖ്യാപനവും രണ്ടാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അയ്മനത്തിെൻറ മാതൃകയിൽ കുട്ടനാട് പാക്കേജിെൻറ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്തു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, അയ്മനം പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ആലിച്ചൻ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.