കുമരകത്തിനു പിന്നാലെ അയ്മനവും ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ
text_fieldsകോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ നടത്തിയ ജനകീയ കൂട്ടായ്മക്ക് സർക്കാറിെൻറ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തിെൻറ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവർത്തികമാക്കിയത്. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കി വിജയിപ്പിച്ച ആദ്യപഞ്ചായത്തായി അയ്മനം പ്രഖ്യാപിക്കപ്പെടും. അയ്മനത്തെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടി ഉത്തരവാദിത്ത ടൂറിസം മിഷൻ നേതൃത്വത്തിൽ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിലൂടെ അയ്മനം നേടിയത്
1. സെപഷൽ ടൂറിസം ഗ്രാമസഭ: നടന്നത് - 2018 ജനുവരി 18 (ഈ ഗ്രാമസഭയിലൂടെയാണ് അയ്മനം പഞ്ചായത്തിെൻറ പ്രധാന ടൂറിസം പദ്ധതികൾ രൂപംകൊണ്ടത്. ചീപ്പുങ്കൽ പാർക്ക് പദ്ധതിയും വലിയമക്കുഴി പദ്ധതിയും ഇതിൽപെടും)
2. രണ്ട് ഘട്ടമായി 1000 പേർക്ക് തൊഴിൽ പരിശീലനം -(ആദ്യഘട്ടം: 2020 മാർച്ച് 31ന് മുമ്പ് 600 പേർക്ക് മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുമ്പോൾ പൂർത്തിയാക്കണം എന്നതായിരുന്നു, 607 പേർക്ക് പരിശീലനം നൽകി. രണ്ടാംഘട്ട പരിശീലനത്തിെൻറ ഉദ്ഘാടനം 17ന് നടക്കും.)
3. പ്രദേശവാസികളുടെ ടൂറിസം സംരംഭങ്ങൾ ആരംഭിക്കണം (വിവിധങ്ങളായ 118 സംരംഭങ്ങൾ പ്രവർത്തനസജ്ജമായി, 10 എണ്ണം പ്രവർത്തനം ആരംഭിച്ചു, 14 യൂനിറ്റുകൾ പ്രവർത്തനോദ്ഘാടനം 17ന് നടക്കും.)
4. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങളും ഇവൻറുകളും ആരംഭിക്കണം (ആമ്പൽ ഫെസ്റ്റ് 2019 ഡിസംബർ 17ന് ഉദ്ഘാടനം ചെയ്തു.)
5. പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജുകൾ ആരംഭിക്കണം: വില്ലേജ് വാക്, പാഡി ഫീൽഡ് വാക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിവ നടന്നുവരുന്നു.
6. കൾചറൽ എക്സ്പീരിയൻസ് പാക്കേജ് തുടങ്ങണം: സംസ്ഥാന അടിസ്ഥാനത്തിലുള്ള പാക്കേജിൽ അയ്മനത്തെ ഉൾപ്പെടുത്തി പാക്കേജ് തയാറായി 17ന് പ്രഖ്യാപിക്കും.
7. തദ്ദേശ ടൂർ സഹായികൾ, ഗൈഡുമാർ ഉണ്ടാകണം: ഒരു സ്റ്റേറ്റ് െലവൽ ഗൈഡും 24 കമ്യൂണിറ്റി ടൂർ ലീഡർമാരുമുണ്ട്.
8. ഗ്രാമീണ ടൂറിസം പാക്കേജുകൾ നടന്ന് വരുന്നു.
9. വാട്ടർ ഔട്ട്െലറ്റുകൾ സ്ഥാപിക്കണം: നാല് വീടുകളിൽ ഓപൺ ഐസ് പ്രോജക്ടുമായി ചേർന്ന് വാട്ടർ ഔട്ട്ലെറ്റുകൾ സ്ഥാപിച്ചു.
10. മാലിന്യ സംസ്കരണത്തിന് പ്രത്യേക ഊന്നൽ: വീടുകളിൽനിന്ന് മാലിന്യസംസ്കരണത്തിന് ഗ്രൂപ്പുകളുണ്ട്. വേമ്പനാട് കായൽ ക്ലീനിങ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് നടപ്പാക്കി.
11. ടൂറിസം മേഖല പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതി: ഹൗസ് ബോട്ടുകൾ, ശിക്കാരികൾ, മോട്ടോർ ബോട്ടുകൾ എന്നിവയും റിസോർട്ടും 2020 ജനുവരി ഒന്നിന് പ്ലാസ്റ്റിക്മുക്തമായി. ഇതിനായി തുണിസഞ്ചികൾ ആർ.ടി മിഷൻ നൽകി. വീടുകളിലേക്ക് പഞ്ചായത്തും നൽകി.
12. ഡെസ്റ്റിനേഷൻ കോഡ് ഓഫ് കോണ്ടക്ട് നടപ്പാക്കണം: ടൂറിസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കുമുള്ള കരട് തയാറാക്കി.
13. പ്രാദേശിക ടൂറിസം റിസോഴ്സ് മാപ്പിങ് നടത്തി. കരട് ഡയറക്ടറി പഞ്ചായത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.