ഭക്ഷണം മോശം: പ്രാതൽ ബഹിഷ്കരിച്ച് കോവിഡ് രോഗികളുടെ പ്രതിഷേധം
text_fieldsകോട്ടയം: നാട്ടകം ഗവ. പോളിടെക്നിക്കിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ ഭക്ഷണം മോശമെന്നും കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതി. കോവിഡ് രോഗികൾ പ്രഭാതഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
ആരോഗ്യപ്രവർത്തകരും ഉദ്യാഗസ്ഥരും സ്ഥലത്തെത്തി ഉടൻ പരിഹരിക്കാമെന്ന് നൽകിയ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. രാവിലത്തെ ഭക്ഷണം സ്വീകരിക്കാതെ തിരിച്ചയച്ചതോടെ ഉദ്യോഗസ്ഥർ ഏത്തപ്പഴവും ബണ്ണും നൽകി.
കുടിക്കാൻ മിനറൽ വാട്ടറും എത്തിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. നല്ല ഭക്ഷണം നൽകുന്നില്ലെന്നാണ് രോഗികളുടെ പരാതി. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കണമെന്ന് പറയുന്നുണ്ടെങ്കിലും നൽകുന്നില്ല. കൈക്കുഞ്ഞുങ്ങൾ വരെ ഇവിടെയുണ്ടെങ്കിലും പരിഗണിക്കുന്നില്ല.
മുതിർന്നവർക്കുള്ള ഭക്ഷണം തന്നെ കുട്ടികൾക്കും നൽകണം. കുട്ടികൾ ഇത് കഴിക്കുന്നില്ല. രാവിെല ഇഡ്ഡലിയോ അപ്പമോ ആണ് നൽകുന്നത്. ഉച്ചക്ക് ചോറും ഒരു കറിയും തോരനും അച്ചാറും. വൈകീട്ട് ചപ്പാത്തിയും കറിയും. പ്രഭാതഭക്ഷണം മാത്രമാണ് നല്ലത്.
പ്രമേഹരോഗികളടക്കം ഇവിടെയുണ്ട്. സമയത്ത് ഭക്ഷണം ലഭിക്കുന്നില്ല. രാവിലെ കിട്ടുന്നത് പത്തുമണിയോെട, ഉച്ചഭക്ഷണം കിട്ടുേമ്പാൾ രണ്ടുമണിയാവും. രാത്രി ഏഴരക്ക് നൽകും. കുടി വെള്ളവും ഇല്ല. വനിത ഹോസ്റ്റൽ കെട്ടിടമാണ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കിയത്.
ഇവിടെയുണ്ടായിരുന്ന ചെറിയ ഫിൽറ്ററിൽനിന്നുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. വെള്ളം തീർന്നാൽ നിറക്കില്ല. 78 രോഗികളാണ് ഇവിടെയുള്ളത്. ഇത്രയും പേർക്ക് കുടിക്കാൻ ഈ വെള്ളം മതിയാകുന്നില്ലെന്നും രോഗികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.