ഓണവിപണി: ഏത്തക്കായ വില ഉയരുന്നു; നാടന് 65 ൽ എത്തി
text_fieldsകോട്ടയം: ഓണം വിഭവസമൃദ്ധമായ ഭക്ഷണത്തിെൻറ കൂടി ആഘോഷമാണ്. അതുകൊണ്ടുതന്നെ ഓണക്കാലമാവുമ്പോൾ പച്ചക്കറിവില കുതിച്ചുയരുന്നതും പതിവാണ്.ഇത്തവണ ഓണത്തിന് വിളവെടുക്കേണ്ട വലിയ അളവിൽ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചത് വിപണിയിലേക്ക് നാടൻ ഉൽപന്നങ്ങളുടെ വരവ് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇത് നാടൻ ഏത്തക്കായ, പച്ചക്കറി എന്നിവയുടെ വിലക്കയറ്റത്തിന് കാരണമാകും. ഒരാഴ്ചയായി പച്ചക്കറിയുടെ വില ക്രമാനുഗതമായി വർധിക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ 30രൂപക്ക് വിറ്റിരുന്ന ഏത്തക്കായയുടെ വില 55-60 രൂപയായി. ഹോൾസെയിൽ മാർക്കറ്റ് വില 46ന് മുകളിലാണ്. മൈസൂർ കായ ആണ് ഇപ്പോൾ കൂടുതലായി വിപണിയിലെത്തുന്നത്. നാടൻ ഏത്തക്കായ 60-65 വിലയിലാണ് വെള്ളിയാഴ്ച റീട്ടെയിൽ വിൽപന നടന്നത്.
ഇനിയുള്ള ദിവസങ്ങളിൽ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഉത്രാടത്തിനു മുമ്പ് ഉപ്പേരി വറക്കുന്നതിനുള്ള പച്ച എത്തക്കായ കിലോക്ക് 80 ൽ എത്താനാണ് സാധ്യതയെന്ന് ചങ്ങനാശ്ശേരിയിലെ പച്ചക്കറി വ്യാപാരി പറഞ്ഞു. വെളിച്ചെണ്ണ വിലയിൽ കാര്യമായ വ്യത്യാസം ഇപ്പോൾ ഉണ്ടായിട്ടില്ല. കേരഫെഡിന് കിലോ പാക്കറ്റിന് 200 രൂപയാണ് വില. ബീൻസ് 80, പയർ 70, മത്തങ്ങ 40, ചേന 50--60, ചേമ്പ് (വലുതും ചെറുതും) 60, മുരിങ്ങ 60, വെള്ളരി 40, പടവലം 50, വെണ്ടക്ക 60, കോവക്ക 60, തക്കാളി 50, കാബേജ് 50-55, ബീറ്റ്റൂട്ട് 60, സവോള 25-30, വെളുത്തുള്ളി 180, ചെറിയ ഉള്ളി 60-70, ശർക്കര 80 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിപണി വില. അരിക്കും വിലവർധനയുണ്ട്. ബേസൺ കുത്തരിക്ക് കിലോക്ക് മൂന്ന് രൂപ വർധിച്ച് 45ലെത്തി.
ചെറുപഴങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ള ഞാലിപ്പൂവന് കിലോക്ക് 65 ആയി. സിവിൽ സൈപ്ലസ് വകുപ്പ് നിത്യോപയോഗ സാധനങ്ങളുടെ ഓണം വിപണി ആരംഭിച്ചിട്ടുണ്ട്.കുടുംബശ്രീയടക്കം സർക്കാറിെൻറ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള വിപണി ഇനിയുള്ള ദിവസങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ കൂടുതലായി തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.