താടിയിൽ മാസ്ക്; 275 പേർ കുടുങ്ങി
text_fieldsകോട്ടയം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനകളില്‍ 334 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 275 പേരും ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തവരാണ്. അനാവശ്യമായി കൂട്ടം ചേര്‍ന്നതിന് -രണ്ട്, പൊതുവാഹനങ്ങളില്‍ പ്രോട്ടോകോള്‍ പാലിക്കാതിരുന്നതിന് -മൂന്ന്, സമയക്രമം പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതിന് -13, സ്ഥാപനങ്ങളില്‍ സമൂഹ അകലം പാലിക്കാത്തതിന് -17, സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് മാസ്കും സാനിറ്റൈസറും ഇല്ലാതിരുന്നതിന് -21, റോഡില്‍ തുപ്പിയതിന് -1, ക്വാറൻറീന് ചട്ടങ്ങള്‍ പാലിക്കാതിരുന്നതിന് -2 എന്നിങ്ങനെയാണ് നിയലംഘനത്തിന് പിടികൂടിയ മറ്റുള്ളവരുെട എണ്ണം.
അതിനിടെ, കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിെൻറ ഭാഗമായി ജില്ലയില്‍ പരിശോധനക്ക് നേതൃത്വം നല്‍കുന്നതിന് 84 സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചു.
സെക്ടര്‍ ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനം താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്. സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, പാലാ ആര്.ഡി.ഒ ആൻറണി സ്കറിയ, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എസ്. സ്വര്‍ണമ്മ, ജെസി ജോണ്‍, ടി.കെ. വിനീത് എന്നിവര്‍ക്കാണ് വിവിധ താലൂക്കുകളിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.