മാസ്ക് ധരിക്കാത്തതിന് പൊലീസ് മർദിച്ചെന്ന്; യുവാവിന് പരിക്ക്
text_fieldsഗാന്ധിനഗർ: മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെതിരെ പൊലീസിെൻറ അതിക്രമം. ബലമായി പൊലീസ് വാഹനത്തിൽ കയറ്റി വാതിൽ അടക്കുന്നതിനിടെ കുടുങ്ങി യുവാവിെൻറ കാലിന് പരിക്കേറ്റു. കോട്ടയം പള്ളം കരുണാലയം വീട്ടിൽ എം.കെ. അജിക്കാണ് (45) പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
രണ്ടാഴ്ചയായി അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 കാരി കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്രസംബന്ധമായ ചികിത്സയിലാണ്.
ഇവർക്ക ്കൂട്ടായി അജിയും ആശുപത്രിയിലുണ്ട്. ചൊവ്വാഴ്ച രാവിലെ ഭാര്യയുടെ രക്ത പരിശോധനക്ക് ലാബിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെ ഗൈനക്കോളജി വിഭാഗത്തിന് സമീപത്തെ പൈപ്പിൽ മുഖം കഴുകുന്നതിനിടെ ഹൈവേ പൊലീസ് സ്ഥലത്തെത്തി. ഇവർ മാസ്ക് ധരിക്കാത്തതിന് പിഴയടക്കാൻ ആവശ്യപ്പെട്ടു. മുഖം കഴുകിയപ്പോൾ മാസ്ക് മാറ്റിയതാണെന്ന് പറഞ്ഞെങ്കിലും ക്ഷുഭിതനായ പൊലീസ് ഉദ്യോഗസ്ഥൻ നിയമം പഠിപ്പിക്കുകയാണോയെന്ന് ചോദിച്ച് കഴുത്തിന് പിടിച്ചതായി അജി പറയുന്നു. എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് ചോദിച്ചെങ്കിലും ബലമായി പൊലീസ് വാഹനത്തിൽ പിടിച്ചുകയറ്റി.
കയറ്റുന്നതിനിടെ ഡോറിനിടയിൽ കാൽ കുടുങ്ങി. ഇത് വകവെക്കാതെ പൊലീസ് ഡോർ അടച്ചു. കാൽ വേദനിച്ച് കരെഞ്ഞങ്കിലും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.മാസ്ക് ധരിക്കാത്തതിന് പിഴ അടക്കാൻ നിർദേശം നൽകി വിട്ടയച്ചു. തിരികെ ഗൈനക്കോളജിയിലെത്തിയപ്പോൾ ഇടതുകാലിന് നീരും വേദനയും അനുഭവപ്പെട്ട് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. പരിശോധനയിൽ, മുട്ടിനുതാഴെ ചെറിയ പൊട്ടലുണ്ടെന്ന് കണ്ടെത്തി പ്ലാസ്റ്റർ ഇട്ടു.
കൂട്ടിരിപ്പുകാർ പരാതി നൽകി
അജിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഗൈനക്കോളജി വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ 14 കൂട്ടിരിപ്പുകാർ ഒപ്പിട്ട പരാതി ഗാന്ധിനഗർ എസ്.എച്ച്.ഒക്ക് നൽകി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും അജി പറഞ്ഞു.
അജിയെ മർദിച്ചിട്ടില്ലെന്നും വാഹനത്തിൽ കയറ്റുന്നതിനിടെ ഡോറിെൻറ ഇടയിൽ കാൽ കുടുങ്ങുകയായിരുെന്നന്നും ഗാന്ധിനഗർ പൊലീസ് പറയുന്നു. എല്ലിന് പൊട്ടലോ മുറിവോ ഇല്ല. സ്റ്റേഷനിൽ നിന്ന് അജി നടന്നാണ് മടങ്ങിയത്. ആ സമയത്ത് കാലിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ നൽകിയ ചികിത്സാരേഖകളിൽ കാലിന് പൊട്ടലുള്ളതായി പറയുന്നില്ലെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.