മെഡിക്കൽ കോളജിൽ മൂട്ടശല്യം; ഗർഭിണിയെ മറ്റൊരു വാർഡിലേയ്ക്ക് മാറ്റി
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ മൂട്ട ശല്യത്തെ രോഗികളെ മറ്റൊരു വാർഡിലേയ്ക്ക് മാറ്റി. ആസാoസ്വദേശിനിയും ഏറ്റുമാനൂർ വാടകയ്ക്ക് താമസക്കാരിയുമായ 21 കാരിയെയടക്കം എല്ലാവരേയും മാറ്റി. ശനിയാഴ്ചയാണ് പൂർണ്ണ ഗർഭിണിയായ ഇവർ ഗൈനക്കോളജി പ്രസവ വാർഡിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ നേരം പുലർന്നപ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂട്ടകടി കൊണ്ട് നീരു വച്ചു. നല്ല വെളുത്ത ശരീരമായതിനാൽചുവന്ന്തടിച്ചപാടുകൾ കാണാം. കൈകാലുകൾ വയറ് ,പുറം തുടങ്ങി കണ്ടാൽ ഭീകരതതോന്നിക്കുന്ന വിധത്തിലാണ് ശരീരമാസകലം. ശരീരമാകെ തടിച്ച പാടുകൾ കാണുകയും ചൊറിച്ചിൽ എടുക്കുകയും ചെയ്തിട്ട് ഇത് എന്ത് സംഭവിച്ചതാണെന്ന് യുവതിക്ക് അറിയില്ലായിരുന്നു. ഇവർ കരഞ്ഞു കൊണ്ട് ശരീരം ചൊറിയുന്നത് ശ്രദ്ധിച്ച വാർഡിലെ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർ യുവതിയുടെ അടുത്ത് വന്ന് നോക്കിയപ്പോഴാണ് മൂട്ടകടിയേറ്റതാണെന്ന് മനസിലായത്. തുടർന്ന്അധികൃതരെ വിവരം അറിയിക്കുകയും പിന്നീട് മുഴുവൻ രോഗികളേയും മറ്റൊരു വാർഡിലേക്ക് മാറ്റുകയും ചെയ്തത്.
കഴിഞ്ഞ മാസം കാർഡിയോളജി വിഭാഗത്തിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിനിയായ റിട്ടയേഡ് അദ്ധ്യാപികയുടെ കൂട്ടിരിപ്പുകാരനും ശരീരമാസകലം മൂട്ടകടിയേറ്റിരുന്നു. മാധ്യമം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടുത ദിവസം വാർഡിലെ കിടക്കകളുoകസേരകളും മരുന്ന് ഉപയോഗിച്ച് സ്പേറേ ചെയ്ത് വൃത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.