പട്ടികവിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കും -മന്ത്രി
text_fieldsകോട്ടയം: പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്ക് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിൽ 3000 കോടിയിൽ അധികം രൂപ വകയിരുത്തിയിരുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. ഭാരതീയ വേലൻ മഹിള യുവജന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മഹിള സമാജം സംസ്ഥാന പ്രസിഡന്റ് തിലകം സത്യനേശൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് പ്രസിസന്റ് കെ.വി. ബിന്ദു എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ ഉദ്ഘാടനം ചെയ്തു. പിന്നാക്ക സമുദായ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി ക്ലാസ് നയിച്ചു.
മുനിസിപ്പൽ കൗൺസിലർ വിനു ആർ. മോഹനൻ, ഡോ. അഖിൽ സുഭാഷ്, സി.ബി. ഓമന, ധനേഷ് കൃഷ്ണ, പി. സുഭാഷ്, നിഷ സജികുമാർ, ടി.എസ്. രവികുമാർ, മുരളീധരൻ പന്തളം, എൻ.എസ്. കുഞ്ഞുമോൻ, സി.പി. സോമൻ, സി.കെ. അജിത്, കെ.ആർ. സോമൻ, വിഷ്ണു മോഹൻ, രാജേന്ദ്രബാബു, കെ.ആർ. ഗോപി, പി.എൻ. രാധാകൃഷ്ണൻ, ഡി. സുരേഷ്, രാധാകൃഷ്ണൻ കോന്നി തുടങ്ങിയവർ സംസാരിച്ചു. മഹിള സമാജം സംസ്ഥാന പ്രസിഡന്റായി അനിത രാജു, ജനറൽ സെക്രട്ടറിയായി നിഷ സജികുമാർ, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റായി കെ.എസ്. ഗ്രഹൻകുമാർ, ജനറൽ സെക്രട്ടറിയായി കെ.ജെ. ബിനു എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.