വേനൽ മഴയിൽ വൻ കുറവ്; ഇന്നുമുതൽ ശക്തമാകുമെന്ന് പ്രവചനം
text_fieldsകോട്ടയം: വേനൽമഴ പെയ്തിട്ടും താഴാതെ പകൽ താപനില. ഒന്നിലധികം ദിവസങ്ങളിൽ വേനൽമഴ ശക്തിയാർജിച്ചിട്ടും മിക്ക ജില്ലകളും പകൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്.വ്യാഴാഴ്ച കോട്ടയത്ത് 36 ഡിഗ്രിയായിരുന്നു ചൂട്. വേനൽമഴയിലും ജില്ലയിൽ വലിയ കുറവാണുണ്ടായത്. കോട്ടയത്ത് 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് ഒന്നുമുതൽ കഴിഞ്ഞദിവസം വരെ 21.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് 38.4 ശതമാനം മഴയായിരുന്നു പെയ്യേണ്ടത്. സംസ്ഥാനത്ത് വേനൽമഴയിൽ 39 ശതമാനത്തിന്റെ കുറവാണുള്ളത്. അതേസമയം, ഇടവേളക്ക് ശേഷം വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കിയുടെ മലയോര മേഖലകളില്‍ ആലിപ്പഴ വര്‍ഷത്തോടുകൂടി ശക്തമായ മഴ പെയ്തിരുന്നു.
തൂക്കുപാലം, രാമക്കല്‍മേട്, കട്ടപ്പന പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് ശക്തമായ മഴ ലഭിച്ചു. തെക്കന്‍, മധ്യ കേരളത്തിലെ കൂടുതല്‍ പ്രദശങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിക്കുമെന്നും വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നുമാണ് മുന്നറിയിപ്പ്. 25നു ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.