മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാവ് പിടിയിൽ
text_fieldsകുമരകം: നിരവധി മോഷണക്കേസുകളിൽ പ്രതിയായി ജയിലിലായിരുന്ന യുവാവിനെ മോഷ്ടിച്ച ബൈക്ക് സഹിതം പൊലീസ് പിടികൂടി.
കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചുവിനെയാണ് (21) കവണാറ്റിൻകരയിൽനിന്ന് അറസ്റ്റ് ചെയ്തത്.
പിടിച്ചുപറിയും മോഷണവും തൊഴിലാക്കിയ ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ജൂണിൽ പുറത്തിറങ്ങി ജയിലിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം തൃശൂരിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ മാസം 30ന് തുറവൂർ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടക്കുകയായിരുന്ന പ്രതി ബന്ധുവിെൻറ മരണാനന്തരച്ചടങ്ങിൽ സംബന്ധിക്കാൻ കവണാറ്റിൻകരയിൽ എത്തിയപ്പോഴാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കുമരകം ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, എ.എസ്.ഐ സണ്ണി, സി.പി.ഒമാരായ അരുൺ, വികാസ്, ജോമി, ഹോംഗാർഡ് തോമസ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.