പക്ഷിപ്പനി: സാമ്പത്തിക തകർച്ചയിൽ കർഷകർ
text_fieldsകോട്ടയം: പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകളും കോഴികളും ചത്തൊടുങ്ങിയതിന്റെ ദുരിതം തീരാത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും വൈകുന്നു. ഈ സീസണില്‍ മാത്രം 50 ലക്ഷത്തിനടുത്ത് രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 26,051 പക്ഷികളെയാണ് ആര്‍പ്പൂക്കര, നീണ്ടൂര്‍, പനച്ചിക്കാട്, തലയാഴം, വെച്ചൂര്‍, കല്ലറ, ചെമ്പ് പഞ്ചായത്തുകളിലായി രോഗത്തെ തുടര്‍ന്നു നശിപ്പിച്ചത്. അവസാനം പക്ഷിപ്പനി കണ്ടെത്തിയ പനച്ചിക്കാട് പ്രദേശത്ത് മാത്രം 1203 പക്ഷികളെ കൊന്നു.
കേന്ദ്ര ഫണ്ട് മുടങ്ങിയതാണ് നഷ്ടപരിഹാരം വൈകാൻ കാരണമായി പറയുന്നത്. നഷ്ടപരിഹാരത്തുകയുടെ 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവുമാണ് നല്‍കുന്നത്. എന്നാല്‍, ഒമ്പതു വര്‍ഷമായി കേന്ദ്രഫണ്ട് കിട്ടുന്നില്ല. ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പസ് ഫണ്ടില്‍നിന്നാണ് ഇതുവരെ പണം കണ്ടെത്തിയത്.
എന്നാല്‍, ഇപ്പോള്‍ അവിടെയും പണമില്ല. രണ്ടു മാസം പ്രായമുള്ള കോഴിക്കും താറാവിനും 200 രൂപയും രണ്ടു മാസത്തില്‍ താഴെയുള്ളവക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. 2014ലെ തീറ്റ-ഇറച്ചി വില അടിസ്ഥാനപ്പെടുത്തിയാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്. എന്നാല്‍, അതിനു ശേഷം തീറ്റയുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടും അതിനനുസരിച്ച് നഷ്ടപരിഹാരത്തുക കൂട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.