പക്ഷിപ്പനി; ഉദയനാപുരത്തും സമീപ പഞ്ചായത്തുകളിലും പക്ഷികളുടെ വിൽപന വിലക്കി
text_fieldsകോട്ടയം: ജില്ലയിലെ ഉദയനാപുരം പഞ്ചായത്ത് പതിനാറാം വാർഡിലെ നീരേക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉൽപന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും പൂർണമായി നിരോധിച്ചു.
നീരേക്കടവിലെ സുഭാഷ് പ്ലാക്കത്തറയുടെ ഒന്നരമാസം പ്രായമുള്ള എണ്ണൂറോളം കോഴികളിലെ അസാധാരണമായ മരണനിരക്കിനെതുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ദേശീയ ലാബിൽ അയച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കോഴികളെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു വളർത്തു പക്ഷികളെയും അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി മറവു ചെയ്യും.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് അണുബാധ മേഖലയാണ്. ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയാണ്. ഉദയനാപുരം പഞ്ചായത്തിലെ മറ്റ് വാർഡുകളിലും നിരീക്ഷണമേഖലയിൽ പൂർണമായി ഉൾപ്പെട്ടു വരുന്ന വൈക്കം നഗരസഭയിലും ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയാഴം, തലയോലപ്പറമ്പ്, ടി വി പുരം പഞ്ചായത്തുകളിലും കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളിലെ നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും 25 മുതൽ 29 വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും ഉൽപന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.