പക്ഷിപ്പനി; നഗരസഭ പരിധിയിൽ പരിശോധന
text_fieldsകോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തദ്ദേശ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെ നിർദേശാനുസരണം നഗരസഭയിലെ ആരോഗ്യ വിഭാഗം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് നഗരസഭ പരിധിയിലുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 29 വരെ പക്ഷികളുടെ വിൽപന നടത്തരുതെന്ന് കർശനനിർദേശം നൽകി. ഇത്തരം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതായി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭ പരിധിയിൽ പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.