കോട്ടയത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി
text_fieldsനവകേരള യാത്ര കോട്ടയത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയെ പൊലീസ് കമാൻഡോ വളഞ്ഞിട്ട് മർദിക്കുന്നു
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. നവകേരള സദസ്സിന്റെ ഭാഗമായി കോട്ടയത്ത് നടന്ന പ്രഭാതയോഗത്തിനുശേഷം ഏറ്റുമാനൂരിലേക്ക് പോകുന്നതിനിടെ കോട്ടയം എച്ച്.എച്ച് മൗണ്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി, ജില്ല പ്രസിഡൻറ് എം. ഗൗരിശങ്കർ, ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ജില്ല വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കർ, ജില്ല ജനറൽ സെക്രട്ടറി യഥു സി. നായർ, നേതാക്കളായ റാഷ്മോൻ ഒറ്റാത്തിൽ, വിഷ്ണു ചെമ്മുണ്ടവള്ളി, ജിജി മൂലംകുളം, വിഷ്ണു വിജയൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രിെക്കാപ്പമുണ്ടായിരുന്ന സുരക്ഷാസംഘം ഇവരെ ലാത്തിവീശി ഓടിച്ചു. പ്രവർത്തകരെ മർദിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ സ്ത്രീകളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ ഗാന്ധിനഗര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രവർത്തകർ അറസ്റ്റിൽ
പാമ്പാടി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിനീഷ് ബെന്നി, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷാൻ ടി. ജോൺ, മണ്ഡലം സെക്രട്ടറി അഭിലാഷ് ളാക്കാട്ടൂർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ജിത്തുജോസ് എന്നിവരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ സാൻജോസ് ഹോസ്റ്റലിന് മുന്നിൽ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സച്ചിൻ മാത്യു, രതീഷ് തോട്ടപ്പള്ളി, പ്രിൻസ് കാർത്തി എന്നിവർ വെള്ളൂർ ഒമ്പതാം മൈൽ ജങ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.