കോൺഗ്രസിനെ രക്ഷിക്കാൻ കെ. സുധാകരനെ വിളിക്കൂ; കോട്ടയത്തും ബോർഡ്
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾക്കിടെ കോട്ടയത്തും സേവ് കോൺഗ്രസിെൻറ പേരിൽ പോസ്റ്റർ. 'കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരാൻ കെ. സുധാകരനെ വിളിക്കൂ' തലക്കെട്ടിെല ബോർഡ് കോട്ടയം ഡി.സി.സി ഓഫിസിന് സമീപത്താണ് പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസിന് പുതിയ ഉണർവുനൽകാൻ നേതൃമാറ്റമെന്ന ആവശ്യവും എം.സി റോഡിൽ ഐഡ ജങ്ഷന് സമീപത്ത് വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ച ബോർഡിലുണ്ട്. അനിവാര്യമെന്ന ഹാഷ്ടാഗും ഇതിനൊപ്പമുണ്ട്.
സുധാകരെൻറ മുഴുനീള ചിത്രത്തിനൊപ്പം ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. കെ. സുധാകരനെ വിളിക്കൂവെന്ന പേരിൽ തിരുവനന്തപുരത്തും കാസർകോടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.