80:20 അനുപാതം റദ്ദാക്കൽ: കോടതി വിധി നിരാശജനകം –പൗരാവകാശ സംരക്ഷണ സമിതി
text_fieldsകോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്നും വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിക്കണമെന്നും ജില്ല പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാർ കമീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് അന്നത്തെ കേന്ദ്രസർക്കാർ നടപ്പാക്കണമെന്ന് നിർദേശിക്കുകയും കേരള സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് കേരള സർക്കാർ നടപ്പിൽ വരുത്തിയത്.
മുസ്ലിംകൾക്ക് അവകാശപ്പെട്ട ഈ പദ്ധതിയിൽനിന്ന് 20 ശതമാനം പിന്നീട് സർക്കാർ മറ്റ് ന്യൂനപക്ഷങ്ങൾക്കു വീതം വെക്കുകയായിരുന്നു. ഈ പശ്ചാത്തലം മനസ്സിലാക്കാതെയുള്ള വിധിയാണ് കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ലക്ഷദ്വീപിലെ കിരാത നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ചെയർമാൻ അബ്ദുൽ നാസർ മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ജില്ലയിലെ മുസ്ലിം മത സംഘടനകളുടെ ജില്ല പ്രസിഡൻറുമാരായ അസീസ് ബഡായി, അഡ്വ. ഷാജഹാൻ, അബ്ദുൽ സമദ്, നാസർ മൗലവി പാറത്തോട്, റഫീഖ് സഖാഫി, യു. നവാസ്, ഹബീബ് മൗലവി, സുനീർ മൗലവി, നിസാർ മൗലവി, അമീൻ ഷാ, അബു വൈക്കം, അയ്യൂബ്ഖാൻ കൂട്ടിക്കൽ, അജാസ് തച്ചാട്ട് കോട്ടയം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.