കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsകോട്ടയം: പാലത്തില്‍ രൂപപ്പെട്ട കുഴിയില്‍വീണ് നിയന്ത്രണംവിട്ട കാര്‍ മുന്നില്‍പോയ കാറില്‍ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. യാത്രികരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ പേരൂർ-സംക്രാന്തി റോഡില്‍ കുത്തിയതോട് പാലത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.
സാരമായി പരിക്കേറ്റ കോട്ടയം മണർകാട് കുന്നുംപുറത്ത് വടക്കേതിൽ ബിനി (55), മകൻ വിഷ്ണു (30), വിഷ്ണുവിെൻറ ഭാര്യ മാതാവ് സുധ (57) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. സംക്രാന്തി ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ താഴെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ കാര്‍ റബര്‍ മരങ്ങളില്‍ തടഞ്ഞ് ചരിഞ്ഞുകിടക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പാലത്തിനും അപ്രോച്ച് റോഡിനും ഇടയില്‍ രൂപപ്പെട്ട വന്‍ കുഴിയാണ് അപകടത്തിന് കാരണം. ഇവിടെ അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ മണ്ണിട്ട് മൂടിയിരുന്നു. കഴിഞ്ഞ മഴയത്ത് മണ്ണ് ഒഴുകിപ്പോയതോടെ കുഴി വീണ്ടും തെളിഞ്ഞു.
പാലം കയറിയിറങ്ങുമ്പോള്‍ കുഴി ശ്രദ്ധയില്‍പെടാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.