കുത്തിത്തിരിപ്പുമായി 'കാസ'; കണ്ണടച്ച് പൊലീസ്
text_fieldsകോട്ടയം: സാമുദായിക സൗഹൃദം തകർക്കുംവിധം സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കണ്ണടച്ച് പൊലീസ്. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുെന്നന്ന് പറയുന്നതല്ലാതെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം തടയാൻ നടപടിയുണ്ടായിട്ടില്ല. കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) എന്ന പേരിൽ ആരംഭിച്ച ഫേസ്ബുക്ക് പേജിലൂടെയാണ് കുപ്രചാരണങ്ങൾ പ്രധാനമായും പരക്കുന്നത്. 'ഹലാൽ മുദ്ര സാത്താേൻറതാണ്' എന്ന പ്രചാരണമടക്കം ഈ പേജിലൂടെയാണ് നടന്നത്. ക്രൈസ്തവരുടെ ഔദ്യോഗിക അഭിപ്രായം എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന പ്രചാരണങ്ങൾക്കെതിരെ സി.ബി.സി.ഐ ലെയ്റ്റി കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും രംഗത്തെത്തിയിരുന്നു.
സാമൂഹികപ്രവർത്തന രംഗത്ത് സ്തുത്യർഹ സേവനം നടത്തുന്ന കാസയുടെ (ചർച്ചസ് ഓക്സിലിയൻ ഫോർ സോഷ്യൽ ആക്ഷൻ) പേരുപയോഗിക്കുന്നതിനാൽ പലർക്കും തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണ് ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ട സംഘടനകൾ വിശദീകരണവുമായി രംഗത്തുവന്നത്.
എന്നാൽ, കേരള കൗൺസിൽ ഓഫ് ചർച്ചസിെന പരിഹസിക്കുന്ന പോസ്റ്റാണ് ഈ പേജിൽ പിന്നീട് പ്രത്യക്ഷപ്പെട്ടത്. പ്രചാരണം തുടരുമെന്ന മുന്നറിയിപ്പും ഒപ്പമുണ്ട്. മുസ്ലിം പള്ളിയിലെ ബാങ്കുവിളി നിരോധിക്കണം എന്ന പ്രചാരണത്തെ തള്ളിപ്പറയുന്ന ഈ പേജ് ഹലാൽ ഭക്ഷണം നൽകുമെന്ന് പറയുന്ന സ്ഥാപനങ്ങളുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സമ്പത്ത് ഒരുവിഭാഗത്തിലേക്ക് പോകുന്നത് തടയാൻ ഇത് ആവശ്യമാെണന്ന പ്രചാരണമാണ് നടക്കുന്നത്. സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളാണ് ഇതിെൻറ ആധികാരികതക്ക് ഉൾെപ്പടുത്തുന്നത്. നിജസ്ഥിതി അറിയാതെ ഈ പോസ്റ്റുകൾ നൂറുകണക്കിന് പേർ ഷെയർ ചെയ്ത് പ്രചരിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.