സഹജീവികളെ കരുതുന്ന പാതയാണ് ക്രിസ്തീയത -കാതോലിക്ക ബാവ
text_fieldsകോട്ടയം: സഹജീവികളെ കരുതുന്ന പാതയാണ് ക്രിസ്തീയതയെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നിർധനരായ 101 പേർക്ക് നൽകുന്ന ഭവന നിർമാണ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭവനനിർമാണ സഹായസമിതി പ്രസിഡന്റ് ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭവന നിർമാണ സഹായ സമിതി കൺവീനർ ജിജു പി. വർഗീസ്, വിവാഹ സഹായ സമിതി കൺവീനർ എ.കെ. ജോസഫ്, ഫാ. ജേക്കബ് ഫിലിപ്, ഫാ. ഗീവർഗീസ് മാത്യു, അലക്സ് കുര്യാക്കോസ്, പി.എം. തോമസ്, ജോജി പി. തോമസ്, എൻ.എ. അനിൽമോൻ, കോശി ഉമ്മൻ, ഉമ്മൻ ജോൺ, ജേക്കബ് കൊച്ചേരി, പൈലി വാതിയാട്ട്, പി.യു. ഷാജൻ, ഷാലു ജോൺ, സിബി ജോൺ, സി.കെ. റെജി, ജോൺ ഏബ്രഹാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.