അങ്കമാലി-ശബരി റെയില്‍പാതയുമായി കേന്ദ്രം മുന്നോട്ട്
text_fieldsകോട്ടയം: അങ്കമാലി-ശബരി റെയില്‍പാത നിർമാണച്ചെലവിെൻറ 50 ശതമാനം ഏറ്റെടുക്കാമെന്ന സംസ്ഥാനത്തിെൻറ വാഗ്ദാനം കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകരിച്ചേക്കും. പാതയുടെ നിർമാണ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന.
പാതയുടെ അന്തിമ അലൈൻമെൻറ് സംബന്ധിച്ചും തീരുമാനമായി. ചെലവിെൻറ പകുതി വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും പദ്ധതി മരവിപ്പിച്ചുെകാണ്ടുള്ള തീരുമാനം കേന്ദ്രം റദ്ദാക്കിയിരുന്നില്ല. പാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്നതിെൻറ ഭാഗമായി കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ-െറയിൽ) ആകാശ സർവേക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. പാലാ രാമപുരത്തിനടുത്ത് കൊല്ലപ്പള്ളി മുതൽ എരുമേലി വരെ 40 കി.മീറ്ററിൽ ആകാശസർവേ നടത്താനാണ് ടെൻഡർ വിളിച്ചിട്ടുള്ളത്. ഇവിടെ അലൈൻമെൻറ് സംബന്ധിച്ച് വ്യക്തത വരുത്താനാണ് സർവേ നടത്തുന്നത്.
1998ലാണ് പദ്ധതിക്ക് ഇന്ത്യൻ റെയിൽവേയുടെ അംഗീകാരം ലഭിച്ചത്. 2005ൽ പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവ് 550 കോടിയായിരുന്നു. 2011ൽ ഇത് 1566 കോടിയായി പുതുക്കി. 2017ലെ എസ്റ്റിമേറ്റനുസരിച്ച് 2815 കോടിയാണ് ചെലവ്.
കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 470.77 ഹെക്ടർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ജില്ലകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ശബരിമലയിലെത്തുന്ന വിശ്വസികൾക്ക് ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. 115 കി.മീറ്ററാണ് പാതയുടെ ദൈർഘ്യം. അങ്കമാലി മുതൽ കാലടി റെയിൽവേ സ്റ്റേഷൻ വരെയുള്ള എട്ടുകിലോമീറ്റർ ദൂരം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
കോട്ടയത്ത് പാതക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടില്ല. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതികളിലുൾപ്പെടുത്തിയായിരുന്നു പാതയുെട പ്രവൃത്തികൾ നടന്നിരുന്നത്.
അങ്കമാലി-ശബരിപാത പൂർത്തിയായാൽ റാന്നി-പത്തനംതിട്ട വഴി കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് 2015ൽ സംസ്ഥാന സർക്കാർ കേന്ദത്തെ അറിയിച്ചിരുന്നു. ആദ്യം റെയില്‍േവയുടെ പൂര്‍ണ മുതല്‍മുടക്കിലാണ് നിര്‍മാണം തീരുമാനിച്ചിരുന്നതെങ്കിലും ഇടക്കുവെച്ച് പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രംതന്നെ ചെലവ് വഹിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പദ്ധതി മുടങ്ങി. ചെലവിെൻറ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയിൽവേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിെൻറ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വേയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവ് വഹിക്കാന്‍ തീരുമാനിച്ചത്. കിഫ്ബി മുഖേനയാണ് പണം ലഭ്യമാക്കുക. ഇടുക്കി ജില്ലയിൽ തൊടുപുഴ, കരിങ്കുന്നം, കോട്ടയത്ത് രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് സ്റ്റേഷനുകൾ. പാത വരുന്നതോടെ റെയിൽവേ ലൈനില്ലാത്ത ഇടുക്കിയിലേക്കും പാതയെത്തും. രണ്ട് സ്റ്റേഷനുകൾ ഇടുക്കിയിലുണ്ടാകും. മാത്രമല്ല ജില്ലയുടെ വിനോദ സഞ്ചാര േമഖലക്കും പാത സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.