കേന്ദ്ര കാർഷിക നിയമങ്ങൾ റേഷൻ വിതരണത്തെ ബാധിക്കും –പി.ജെ. ജോസഫ്
text_fieldsകോട്ടയം: കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്ന കാർഷിക നിയമങ്ങൾ സംസ്ഥാത്തിെൻറ പൊതുവിതരണ സംവിധാനത്തെ തകർക്കുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. കേരളത്തിലെ റേഷൻകടകളിൽ ഭക്ഷ്യവസ്തുക്കൾ ഇല്ലാത്ത സ്ഥിതിയാകും ഉണ്ടാവുക. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കർഷകരിൽനിന്ന് ശേഖരിക്കുന്ന ധാന്യങ്ങളാണ് കേരളമടക്കമുള്ള റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. കേന്ദ്രത്തിെൻറ പുതിയ നിയമത്തിലൂടെ ഈ ശൃംഖല തകരും.
ഇത് കേരളത്തെ പ്രതികൂലമായി ബാധിക്കും. കർഷകരെ അടിമകളാക്കുന്ന മൂന്നു കരിനിയമങ്ങളും കേന്ദ്രസർക്കാർ നിരുപാധികം പിൻവലിക്കണം.
ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് കേരള കോൺഗ്രസ് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധികളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു വിജയിച്ച ജനപ്രതിനിധികൾക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നൽകിയ സ്വീകണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂർ ചുവന്നുവെന്ന് പ്രചരിപ്പിക്കുന്നതിൽ സത്യത്തിെൻറ അംശമില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, സജി മഞ്ഞക്കടമ്പിൽ, ജയ്സൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, ജോൺ കെ.മാത്യുസ്, ഡി.കെ. ജോൺ, വർഗീസ് മാമ്മൻ, വി.ജെ. ലാലി, എബ്രഹാം കലമണ്ണിൽ, കെ.എഫ്, വർഗീസ്, കുഞ്ഞുകോശി പോൾ, മാത്യു സ്റ്റീഫൻ, എം.ജെ. ജേക്കബ്, വിക്ടർ ടി.തോമസ്, ജേക്കബ് എബ്രഹാം, ഷിബു തെക്കുംമ്പുറം, സി.വി. കുര്യാക്കോസ്, ജോബി ജോൺ, മാത്യു വർഗീസ്, പി.എം. ജോസഫ്, മാത്യു ജോർജ്, കൊട്ടാരക്കര പൊന്നച്ചൻ, ജോസഫ് ജോൺ, ജോബി ജേക്കബ്, അജിത് മുതിരമല, ഷീല സ്റ്റീഫൻ, ചെറിയാൻ ചാക്കോ, രാഗേഷ് ഇടപ്പുര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.