സി.എഫ്. തോമസ് കര്‍ഷക രാഷ്ട്രീയത്തിെൻറ ശക്തമായ മുഖം –ജോസ് കെ. മാണി
text_fieldsകോട്ടയം: കേരള രാഷ്ട്രീയത്തില്‍ കര്‍ഷക രാഷ്ട്രീയം മുഖ്യ അജണ്ടയായി സ്വീകരിച്ച കേരള കോണ്‍ഗ്രസ് എമ്മിെൻറ രാഷ്ട്രീയ നയരൂപവത്കരണത്തില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് സി.എഫ്. തോമസെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എഫ്. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗമ്യതയുടെയും ആത്മാർഥതയുടെയും ആദര്ശത്തിെൻറയും ആള്‍രൂപമായിരുന്നു അദ്ദേഹമെന്നും- ജോസ് കെ.മാണി പറഞ്ഞു.
ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോബ് മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാലാ, ഫിലിപ് കുഴികുളം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സിറിയക് ചാഴികാടന്‍, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം, ബിനു ചെങ്ങളം, നിര്‍മല ജിമ്മി, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പി.എം. മാത്യു ഉഴവൂര്‍, സാജന്‍ കുന്നത്ത്, എ.എം. മാത്യു ആനിത്തോട്ടം, ജോസ് ഇടവഴിക്കന്‍, തോമസ് അരയത്ത്, അഭേഷ് അലോഷ്യസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.