Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടുചോദിച്ചും...

വോട്ടുചോദിച്ചും സെൽഫിയെടുത്തും ചാണ്ടി ഉമ്മൻ; തൊഴിലിടങ്ങൾ സന്ദർശിച്ച്​ ജെയ്ക്

text_fields
bookmark_border
വോട്ടുചോദിച്ചും സെൽഫിയെടുത്തും ചാണ്ടി ഉമ്മൻ; തൊഴിലിടങ്ങൾ സന്ദർശിച്ച്​ ജെയ്ക്
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ അ​യ​ർ​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​ട്ടു​ന​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ർ​ക്ക​ര ഫാ​ക്ട​റി സ​ന്ദ​ർ​ശി​ക്കു​ന്നു

കോ​ട്ട​യം: അ​യ​ർ​ക്കു​ന്നം ജ​ങ്​​ഷ​നി​ൽ​നി​ന്നാ​ണ് യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ പ​ര്യ​ട​നം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച​ത്. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​യ​ർ​ക്കു​ന്നം ക​വ​ല​യി​ലെ ജ​ന​ങ്ങ​ളോ​ട് വോ​ട്ട് ചോ​ദി​ച്ച ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്.

ക​ല്ലി​ട്ടു​ന​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ർ​ക്ക​ര ഫാ​ക്ട​റി സ​ന്ദ​ർ​ശി​ച്ചു. ക​രു​നോ​ട്ട് ക​വ​ല​യി​ൽ ‘ഐ ​ല​വ് യു’ ​എ​ന്ന് എ​ഴു​തി​യ ചാ​ണ്ടി ഉ​മ്മ​ന്‍റെ ചി​ത്ര​വു​മാ​യാ​ണ് അ​ൽ​ഫോ​ൺ​സ് എ​ന്ന കു​ട്ടി സ്ഥാ​നാ​ർ​ഥി​യെ കാ​ത്തു​നി​ന്ന​ത്. കു​ട്ടി​ക്ക് ഉ​മ്മ​യും ന​ൽ​കി കൂ​ടെ​നി​ന്ന് ഫോ​ട്ടോ​യും എ​ടു​ത്ത് യാ​ത്ര തു​ട​ർ​ന്നു.

പാ​റേ​ക്ക​ട​വി​ൽ ബീ​ന ജോ​ബി എ​ന്ന പ്ര​വ​ർ​ത്ത​ക ചാ​ണ്ടി ഉ​മ്മ​നു​വേ​ണ്ടി സ്വ​ന്ത​മാ​യി എ​ഴു​തി​യ പാ​ട്ടു​പാ​ടി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. പു​ന്ന​ത്ത​റ സെ​ന്‍റ്​ ജോ​സ​ഫ് ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തു​നി​ന്നി​രു​ന്നു.

തി​രു​വ​ഞ്ചൂ​ർ​ക​വ​ല​യും തൂ​ത്തു​ട്ടി​യും പി​ന്നി​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യേ​ണ്ട ത​ണ്ടാ​ശ്ശേ​രി​യി​ൽ എ​ത്തി​യ​ത് വൈ​കീ​ട്ട് 4.30ന്. ​ചെ​റി​യൊ​രു ഇ​ട​വേ​ള​യി​ൽ ഭ​ക്ഷ​ണം​ക​ഴി​ച്ച് വീ​ണ്ടും പ​ര്യ​ട​നം തു​ട​ർ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഒ​റ​വ​ക്ക​ൽ ജ​ങ്​​ഷ​നി​ൽ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ​ചെ​യ്തു.

വെ​ള്ളൂ​രി​ൽ തൊ​ഴി​ലി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക്​ സി.​തോ​മ​സ് വ്യാ​ഴാ​ഴ്ച​യി​ലെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. വെ​ള്ളൂ​രി​ലെ ഗാ​ർ​മെ​ന്‍റ്​ യൂ​നി​റ്റ്, ചെ​രു​പ്പ് നി​ർ​മാ​ണ കേ​ന്ദ്രം തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് വ​ലി​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. തു​ട​ർ​ന്ന് പാ​മ്പാ​ടി ഖാ​ദി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി.

പ​നി​നീ​ർ പൂ​ക്ക​ൾ ന​ൽ​കി​യും ഷാ​ള​ണി​യി​ച്ചു​മാ​ണ്​ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് സെ​ന്‍റ്​ ജോ​ൺ​സ് സ്പെ​ഷ​ൽ സ്കൂ​ളി​ലെ​ അ​ധ്യാ​പ​ക​രെ ക​ണ്ട് വോ​ട്ടു​തേ​ടി. ഗ്രാ​മ​റ്റം റ​ബ​ർ ഫാ​ക്ട​റി​യി​ലെ​ത്തി. കൂ​രോ​പ്പ​ട പു​തു​വ​യ​ലി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം അ​ൽ​പ​നേ​രം ചെ​ല​വി​ട്ടു. വൈ​കീ​ട്ടോ​ടെ പു​തു​പ്പ​ള്ളി​യി​ലും അ​യ​ർ​ക്കു​ന്ന​ത്തും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ലേ​ക്ക്.

പു​തു​പ്പ​ള്ളി, ഏ​റി​കാ​ട് മേ​ഖ​ല​ക​ളി​ല്‍ എ​ൻ.​ഡി.​എ സ്ഥാ​നാ​ര്‍ഥി ജി. ​ലി​ജി​ന്‍ലാ​ല്‍ സ​മ്മ​തി​ദാ​യ​ക​രെ നേ​രി​ല്‍ക​ണ്ടു. ഉ​ച്ച​ക്കു​ശേ​ഷം വാ​ക​ത്താ​നം അ​മ്പ​ല​ക്ക​വ​ല​യി​ല്‍നി​ന്ന് പ​ര്യ​ട​ന​വും ബൂ​ത്ത്​ സ​ന്ദ​ര്‍ശ​ന​വും ന​ട​ത്തി. ബി.​ജെ.​പി സം​സ്ഥാ​ന വ​ക്താ​വ് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ പോ​യ​ന്റു​ക​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍ത്ത​ക​ര്‍ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. വാ​ഹ​ന​പ​ര്യ​ട​ന സ​മാ​പ​ന സ​മ്മേ​ള​നം ശോ​ഭ സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച മ​ണ​ര്‍കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ര്‍മാ​രെ നേ​രി​ല്‍കാ​ണും. ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ഹ​ന​പ​ര്യ​ട​നം അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലാ​ണ്. തി​രു​വ​ഞ്ചൂ​രി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് വി.​ജി. ര​മ​യാ​ണ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വൈ​കീ​ട്ട്​ അ​യ​ര്‍ക്കു​ന്ന​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്​ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളോ​ട്​​ എ​തി​രാ​ടാ​ൻ ക​ള​ത്തി​ൽ സ​ജീ​വ​മാ​യി​ ആം​ആ​ദ്​​മി. സ്ഥാ​നാ​ർ​ഥി ലൂ​ക്ക് തോ​മ​സി​ന്‍റെ ഇ​ല​ക്​​ഷ​ന് പ്ര​ചാ​ര​ണം അ​യ​ർ​ക്കു​ന്നം ജ​ങ്​​ഷ​നി​ൽ ജോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ഉ​ബൈ​ദ​ത്ത്, ന​വാ​സ് ആ​ശാ​ൻ, ഫാ​ത്തി​മ, ബേ​ബി​ച്ച​ൻ ജോ​സ​ഫ്, ജോ​ബി കൂ​മ്പു​ങ്ക​ൽ, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. സ​ന്തോ​ഷ്‌ ക​ണ്ടം​ചി​റ, ശ​ര​ത് ദേ​വ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandi oommenVotesJake
News Summary - Chandi Oommen asking for votes and taking selfies; Jake visited the workplaces
Next Story