തദ്ദേശ ഭരണം: ചങ്ങനാശ്ശേരിയിൽ ചര്‍ച്ച അന്തിമഘട്ടത്തില്‍
text_fieldsചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ ചെയര്പേഴ്സൻ, വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ഭരണം പിടിക്കാന്‍ ഇരുമുന്നണികളുടെയും ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ഭരണത്തിലേറാന്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ മൂന്നു സ്വതന്ത്രരെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് ഭരണം പിടിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. വനിത സ്വതന്ത്ര അംഗങ്ങളായ സന്ധ്യ മനോജ്, ബീന ജോബി എന്നിവരെ പക്ഷത്താക്കാനുള്ള ചര്‍ച്ചകളാണ് സജീവം. ഇരുവരും ചെയര്പേഴ്സൻ സ്ഥാനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇവരുമായി യു.ഡി.എഫിലെ ഉയര്‍ന്ന നേതാക്കള്‍ ശനിയാഴ്ച രാവിലെ ചര്‍ച്ചകളാരംഭിച്ചു. ഇരുവര്‍ക്കും ഓരോ ടേം ചെയര്പേഴ്സൻ സ്ഥാനം നല്‍കുന്നതിനൊപ്പം കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെയും സീനിയര്‍ വനിത കൗണ്‍സിലര്‍മാര്‍ക്കുകൂടി ചെയര്പേഴ്സൻ സ്ഥാനം വീതംെവക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
സ്വതന്ത്രാംഗമമായി വിജയിച്ച ബെന്നി ജോസഫ് വൈസ് ചെയര്മാന് സ്ഥാനം ആവശ്യപ്പെടുന്നതും പരിഗണിച്ചുള്ള ചര്‍ച്ചകളാണ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കൗണ്‍സിലര്‍മാരും വൈസ് ചെയര്മാന് സ്ഥാനം ആവശ്യപ്പെടുന്നുണ്ട്.
ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന കാണ്‍ഗ്രസ് പാര്‍ലമെൻററി പാര്‍ട്ടിയോഗത്തില്‍ ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് അധ്യക്ഷതവഹിച്ചു. പാര്മെൻററി പാര്‍ട്ടി ലീഡറെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാനാണ് യോഗം ചേര്‍ന്നതെങ്കിലും അത് നടന്നില്ല. ഞായറാഴ്ച കെ.സി. ജോസഫ് പങ്കെടുക്കുന്ന യോഗത്തില്‍ നേതാവിനെ െതരഞ്ഞെടുക്കും.
ഇതേസമയം സ്വതന്ത്രാംഗങ്ങളുമായി എല്‍.ഡി.എഫും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ സി.പി.എം പാര്‍ലമെൻററി പാര്‍ട്ടിയോഗവും എല്‍.ഡി.എഫ് യോഗവും വിളിച്ചുചേര്‍ക്കും.
കോണ്‍ഗ്രസ് -ഒമ്പത്, കേരള കോണ്‍ഗ്രസ് ജോസഫ് -നാല്, യു.ഡി.എഫ് സ്വത. -ഒന്ന്, ലീഗ് -ഒന്ന്, സി.പി.എം-13, സി.പി.ഐ സ്വത -ഒന്ന്, കേരള കോണ്‍ഗ്രസ്-എം -ഒന്ന്, ജനാധിപത്യ കേരളകോണ്‍ഗ്രസ് -ഒന്ന്, ബി.ജെ.പി -മൂന്ന്, സ്വതന്ത്രർ -മൂന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ അംഗങ്ങളുടെ എണ്ണം. തിങ്കളാഴ്ച രാവിലെ വൈസ് ചെയര്മാന് തെരെഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് ചെയര്മാന് തെരഞ്ഞെടുപ്പും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.