അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം
text_fieldsചങ്ങനാശ്ശേരി ബൈപാസില്‍ മോർക്കുളങ്ങര ഭാഗത്ത് അപകടത്തിൽപെട്ട വാഹനങ്ങള്‍
ചങ്ങനാശ്ശേരി: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് ആറോടെ ചങ്ങനാശ്ശേരി ബൈപാസിൽ മോർക്കുളങ്ങര ഭാഗത്തായിരുന്നു അപകടം.
വാഹനങ്ങളിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാത്ര ഭാഗത്തുനിന്ന് അമിത വേഗത്തില്‍ എത്തിയ കാര്‍ ടിപ്പര്‍ലോറിയെ മറികടക്കുന്നതിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചശേഷം എതിര്‍ദിശയില്‍ എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് സമീപത്തെ പോസ്റ്റില്‍ ഇടിച്ചുനിന്നു.
അപകടത്തിൽപെട്ട ഒരു കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ച് തലകീഴായി മറിയുകയും മറ്റൊരു വാഹനം ഓടയിലേക്ക് തെന്നിമാറുകയും ചെയ്തു. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അപകടത്തെതുടര്‍ന്ന് ബൈപാസ് റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.