തനിക്ക് നഷ്ടപ്പെട്ടത് രാഷ്ട്രീയ ഗുരുവിനെ –തോമസുകുട്ടി മാത്യു
text_fieldsചങ്ങനാശ്ശേരി: തനിക്ക് നഷ്ടപ്പെട്ടത് പിതൃതുല്യനായ രാഷ്ട്രീയ ഗുരുവിനെയാണെന്ന് സി.എഫ്. തോമസിെൻറ പ്രൈവറ്റ് സെക്രട്ടറി തോമസുകുട്ടി മാത്യു. ഒരു പതിറ്റാണ്ടിലേറെ സി.എഫിെൻറ നിഴലും തുണയുമായി നടന്ന പായിപ്പാട് നാലുകോടി കുഴിമണ്ണിൽ തെക്കേവീട്ടിൽ തോമസുകുട്ടി മാത്യുവിെൻറ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ക്ഷമയും നൈർമല്യവുമാണ്.
2008ൽ കോട്ടയം സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെൻറിൽ ജോലിചെയ്തിരുന്ന തോമസുകുട്ടി സി.എഫ് മന്ത്രിയായപ്പോഴാണ് ഔദ്യോഗികമായി കൂടെ ചേർന്നത്. അദ്ദേഹത്തിന് ഏറ്റവും വലിയ നിർബന്ധം ഒരാളുടെ അസാന്നിധ്യത്തിൽ അയാളെക്കുറിച്ച് കുറ്റംപറയാൻ പാടില്ല എന്നുള്ളതായിരുന്നു.
ജീവിതത്തിൽ സ്വകാര്യ നിമിഷങ്ങൾ പലതും പങ്കുെവക്കാറുണ്ടായിരുന്നുവെങ്കിലും ഒരാളുടെയും പരിഭവങ്ങളോ വെറുപ്പോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. രോഗാവസ്ഥയിൽ കിടക്കുമ്പോഴും ഒടുവിൽ അദ്ദേഹം അന്വേഷിച്ചത് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമാണവും റെയിൽവേ ജങ്ഷനിലെ ഫ്ലൈഓവർ നിർമാണവുമായിരുന്നുവെന്നും
തോമസുകുട്ടി ഓർക്കുന്നു. സി.എഫ്. തോമസിെൻറ ആവശ്യവുമായി ഓഫിസുകളിൽ എത്തിയാൽ ഇടതുപക്ഷ മന്ത്രിമാർ പോലും കാണിക്കുന്ന താൽപര്യം പ്രത്യേകമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി സി.എഫ്. തോമസിനോടുള്ള അംഗീകാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും തോമസുകുട്ടി പറഞ്ഞു.
രാഷ്ട്രീയരംഗത്ത് തെൻറ പിൻഗാമികളെ കുറിച്ചോ താൽപര്യങ്ങളോ പങ്കുവെക്കാതെയാണ് സി.എഫ് സാറിൻെറ വിടവാങ്ങലെന്നും തോമസുകുട്ടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.