നൊബേൽ ജേതാവ് നെഗിഷിയുടെ സ്മരണയിൽ ചങ്ങനാശ്ശേരി എസ്.ബി കലാലയം
text_fieldsചങ്ങനാശ്ശേരി: നൊബേൽ സമ്മാന ജേതാവ് അന്തരിച്ച പ്രഫ. നെഗേഷിയുടെ സ്മരണയിൽ നിറയുകയാണ് ചങ്ങനാശ്ശേരി എസ്.ബി കലാലയം. കഴിഞ്ഞദിവസം നിര്യാതനായ നെഗിഷി മുമ്പ് എസ്.ബിയിൽ എത്തിയിരുന്നു. 2000ത്തിലെ രസതന്ത്ര നൊേബൽ സമ്മാന ജേതാവായ നെഗേഷി 2016 ഫെബ്രുവരി 12നാണ് എസ്.ബിയിൽ അധ്യാപകരുടെ ഉദ്യമത്താൽ സ്ഥാപിതമായ ബർക്കുമൻസ് എലൈറ്റ് െലക്ചറർ ഉദ്ഘാടനം ചെയ്ത് പ്രഥമപ്രഭാഷണം നടത്തിയത്.
പലേസിയം ലോഹം ഉൽപ്രേരകമായി ഉപയോഗിക്കുന്ന കാർബണിക കയ്യിങ് രാസ പ്രവർത്തനങ്ങളുടെ കണ്ടുപിടിത്തത്തിനാണ് ഹെക്ക്, സുസുക്കി എന്നീ ശാസ്ത്രജ്ഞനോടൊപ്പം നെഗിഷിയും നൊേബൽ സമ്മാനം നേടിയത്. അമേരിക്കയിൽ ശാസ്ത്രജ്ഞനായ ഡോ. തോമസ് കൊളക്കോട്ട്, എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടോമി പടിഞ്ഞാേറവീട്ടിൽ എന്നിവരുടെ ശ്രമഫലമായാണ് അദ്ദേഹത്തെ പ്രഭാഷണത്തിനായി എത്തിക്കാൻ സാധിച്ചത്. വിദ്യാർഥികളുമായി സംസാരിക്കാനും കോളജിെൻറ വിരുന്നിലും പങ്കെടുക്കാൻ സമയം കണ്ടെത്തി.
ശതാബ്ദി ആഘോഷ വേളയിൽ നെഗേഷി തുടങ്ങിെവച്ച പ്രഭാഷണ പരമ്പരയിൽ കൂടുതൽ നൊേബൽ സമ്മാന ജേതാക്കളെ പങ്കെടുപ്പിക്കുവാനുള്ള ശ്രമത്തിലാണ് കോളജ് അധികൃതർ. നൊേബൽ സമ്മാന ജേതാക്കളായ ആഡാ യോഹത്ത്, ആൻറണി ലെഗറ്റ് എന്നിവരും കോളജിൽ മുമ്പ് നടന്ന പരിപാടികളിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.