ചങ്ങനാശ്ശേരി ബൈക്ക് അപകടം: മരിച്ച യുവാവിന്റെ ഹെൽമറ്റിൽ കാമറ
text_fieldsചങ്ങനാശ്ശേരി: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിൽ പ്രധാന വില്ലൻ അമിതവേഗം തന്നെയെന്ന് മോട്ടോർ വാഹന വകുപ്പിെൻറ റിപ്പോർട്ട്. അപകടത്തിൽ മരിച്ച ശരത്തിെൻറ ഹെൽമറ്റിൽ കാമറയും ഇതിനുള്ളിൽ ബ്ലൂടൂത്ത് സ്പീക്കറുമുണ്ടായിരുന്നു. 120 കിലോമീറ്റർ വരെ സ്പീഡിൽ പോകുന്നതും സ്വകാര്യബസിന് മുന്നിൽ ഈ ബൈക്കിൽ അഭ്യാസം കാണിക്കുന്നതുമായ വിഡിയോകൾ ശരത്തിെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലും ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ബൈക്കിെൻറ അമിതവേഗം തന്നെയാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടോജോ എം. തോമസും സംഘവും കണ്ടെത്തിയത്.
സംഭവസ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിൽ അപകടത്തിനിടയാക്കിയ മറ്റുകാര്യങ്ങൾകൂടി ചൂണ്ടിക്കാട്ടുന്നു. ശരത്ത് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് അമിതവേഗത്തിലായിരുന്നു. റോഡിലൂടെ റേസിങ് നടത്തിയതും നിയന്ത്രണം നഷ്ടമാകാൻ കാരണമായി. സേതുനാഥ് നടേശൻ ഓടിച്ചിരുന്ന ബൈക്ക് ബൈപാസ് റോഡിൽ അലക്ഷ്യമായി യു ടേൺ എടുത്തു. ഈസമയം അമിതവേഗത്തിൽ എതിർദിശയിൽനിന്ന് എത്തിയ ഡ്യൂക്ക് ബൈക്ക് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചുകയറി. സേതുനാഥ് ഓടിച്ചിരുന്ന ബൈക്ക് കറുത്ത നിറത്തിലുള്ളതായിരുന്നു. രാത്രിയായതിനാൽ ഡ്യൂക്ക് ബൈക്കിലുണ്ടായിരുന്ന ശരത്തിെൻറ ശ്രദ്ധ ഇത് മറച്ചിരുന്നിരിക്കാം. തെരുവുവിളക്കുകൾ പ്രകാശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നിൽപ്പോകുന്ന വാഹനം വ്യക്തമായി കാണില്ലെന്നും മോട്ടോർ വാഹന വകുപ്പിെൻറ റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ച രാത്രി ചങ്ങനാശ്ശേരി ബൈപാസിലുണ്ടായ അപകടത്തിൽ പോത്തോട് അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി (67), ചങ്ങനാശ്ശേരി ടി.ബി റോഡിൽ കാർത്തിക ജ്വല്ലറി ഉടമ പുഴവാത് കാർത്തികഭവനിൽ സേതുനാഥ് നടേശൻ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ സുരേഷ് (ബാബു)_സുജാത ദമ്പതികളുടെ മകൻ പി.എസ്. ശരത് (18) എന്നിവരാണ് മരിച്ചത്. ശരത് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് അമിതവേഗത്തിൽ എത്തി മുരുകൻ ആചാരിയും സേതുനാഥും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സ്വര്‍ണപ്പണിക്കാരനായ മുരുകന് ആചാരി വാടകവീട്ടിലാണ് താമസിക്കുന്നത്. സേതുനാഥിെൻറ ഇളയകുട്ടിക്ക് എട്ടുമാസം മാത്രമാണ് പ്രായം. അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച ശരത്തിെൻറ പിതാവ് ടിപ്പര്‍ ലോറി ഡ്രൈവറാണ്. ബൈക്ക് അഭ്യാസക്കൂട്ടായ്മയിലെ സ്ഥിരം അംഗമാണ് ശരത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു. സേതുനാഥിെൻറ സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.
രണ്ട് നമ്പർ പ്ലേറ്റും ഇളക്കിമാറ്റി
അപകടത്തിൽപെട്ട ഡ്യൂക്ക് ബൈക്കിെൻറ രണ്ട് നമ്പർ പ്ലേറ്റും ഇളക്കിമാറ്റിയശേഷമാണ് ഓടിച്ചിരുന്നത്. ശരത്തിെൻറ സുഹൃത്തിേൻറതാണ് അപകടത്തില്‍പെട്ട ബൈക്ക്. അപകടത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്ന മറ്റൊരു ബൈക്കുകാരനെ പൊലീസ് കണ്ടെത്തി. ശരത്തിനെ പ്രതിയാക്കി ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരത്തിെൻറ ഹെൽമറ്റിലെ കാമറയിൽ അപകടദൃശ്യങ്ങളുണ്ടായിരുന്നു എന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായി ഹെൽമറ്റ് സൈബർ സെല്ലിന് കൈമാറിയതായി ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ. പ്രശാന്ത് കുമാർ അറിയിച്ചു.
അമിതവേഗത്തില്‍ വാഹനമോടിക്കുന്നവർക്കെതിരെ നടപടി –മന്ത്രി
ചങ്ങനാശ്ശേരി: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് എന്‍ഫോഴ്സ്മെൻറ് വിഭാഗം ശക്തമാക്കാൻ മോട്ടോര്‍ വാഹനവകുപ്പിന് നിർദേശം നല്‍കിയതായി മന്ത്രി ആൻറണി രാജു നിയമസഭയില്‍ അറിയിച്ചു. ചങ്ങനാശ്ശേരിയില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിെൻറ പശ്ചാത്തലത്തിൽ അമിത വേഗത്തിലുള്ള ഡ്രൈവിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന ജോബ് മൈക്കിള്‍ എം.എല്‍.എയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാൻ എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒക്ക് നിർദേശം നല്കി. സേഫ് കേരള പദ്ധതി നടപ്പാകുന്നതോടെ 700 എ.എല്‍.പി.ആര് നിര്‍മിതബുദ്ധി കാമറകള്‍ നിരത്തില്‍ സ്ഥാപിക്കും. അമിതവേഗം നിയന്ത്രിക്കുന്നതിന് നിരീക്ഷണ കാമറകളും 240 റഡാര്‍ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ 1988ലെ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 183 പ്രകാരം പിഴ ചുമത്തുകയും പിഴ അടക്കാത്ത വാഹനങ്ങളെ വാഹൻ േഡറ്റ ബേസില്‍ ബ്ലാക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.