കരാറുകാരനെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തണമെന്ന് ആവശ്യം
text_fieldsചങ്ങനാശ്ശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി പാത നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കരാറുകാരനെയും കൺസൾട്ടൻസിയെയും കരിമ്പട്ടികയിൽപെടുത്തണമെന്ന് തുരുത്തി ഡെവലപ്മെന്റ് ആൻഡ് കൾചറൽ സൊസൈറ്റി ആവശ്യപ്പെട്ടു. 2018ലെ വെള്ളപ്പൊക്കത്തിൽപോലും വെള്ളം കയറാത്ത റോഡ് പി.ഡബ്ല്യു.ഡി നല്ല നിലവാരത്തിൽ രണ്ടു സൈഡിൽ ഓടയും ടാറിങ്ങും നടത്തിയതാണ്.
മുളയ്ക്കാംതുരുത്തി മുതൽ തുരുത്തി വരെ രണ്ടരകിലോമീറ്റർ വെള്ളം കയറാത്ത റോഡ് രണ്ടടിമുതൽ മൂന്നടി വരെ ഉയർത്തി ഓടകൾ നിർമിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പ്രവർത്തനങ്ങൾ നിർത്തിവെച്ച സാഹചര്യത്തിൽ കരാറുകാരനും കൺസൾട്ടൻസി ഏജൻസിക്കും കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കും എതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി സർക്കാറിന് ഉണ്ടായ നഷ്ടം അവരിൽനിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിജോയ് പ്ലാത്താനം അധ്യക്ഷത വഹിച്ചു. ജോബി അറയ്ക്കൽ, കുഞ്ഞുമോൻ പുത്തൻപുരയ്ക്കൽ, ജോർജ് ഇല്ലിപ്പറമ്പിൽ, പ്രദീപ് പുളിന്താനം, ബാബുകുട്ടൻ മുയ്യപ്പള്ളി, ഗോപാലകൃഷ്ണൻ വെള്ളയ്ക്കൽ, സജി മുട്ടഞ്ചേരി, സനൽകുമാർ പയ്യംപള്ളി, സുനിൽ പറപ്പള്ളി, ശ്രീഹരി മാളിയേക്കമഠം, ടോം ജേക്കബ്, സൂരജ് തകിടിയേൽ, റെജിമോൻ അമ്പലകിഴക്കേതിൽ, ബെന്നിച്ചൻ നയനാടൻപറമ്പിൽ എന്നിവർ സംസാരിച്ചു.
ജോബ് മൈക്കിള്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു
ചങ്ങനാശ്ശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ജോബ് മൈക്കിൾ എം.എൽ.എ സ്ഥലം സന്ദർശിച്ചു. പൊടിശല്യംമൂലം കഷ്ടപ്പെടുന്ന പരിസരവാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കെ.എസ്.ടി.പി അധികൃതരോട് വെള്ളം ഒഴിവാക്കാൻ നിർദേശിച്ചു. ഒരു ലെയർ ടാര്‍ ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.