ആനന്ദാശ്രമ സന്ദര്‍ശനവേളയിലെ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും; ഡോക്യുമെൻററി ഒരുങ്ങുന്നു
text_fieldsചങ്ങനാശ്ശേരി: മഹാത്മാഗാന്ധിയും സാമൂഹിക വിപ്ലവത്തിനു നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവും ചങ്ങനാശ്ശേരിയില്‍ സംഗമിച്ച ആനന്ദാശ്രമത്തിെൻറ പൈതൃകം പുതുതലമുറയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി ഡോക്യുമെൻററി ഒരുങ്ങുന്നു. ശ്രീനാരായണഗുരുവിെൻറയും ഗാന്ധിജിയുടെയും സന്ദര്‍ശനത്തിെൻറ സ്മരണയും ചരിത്രവുമാണ് ഡോക്യുമെൻററിയില്‍ ആവിഷ്‌കരിക്കുന്നത്. ഇതിനു നേതൃത്വം കൊടുക്കുന്നത് സുഹൃത്തുക്കളായ മൂവര്‍സംഘം. എ.വി. പ്രതീഷ്, റെജി പുലിക്കോടന്‍, ഗോപാലി എന്നിവരാണ് ഡോക്യുമെൻററിക്ക് പിന്നിൽ.
കൊല്ലവര്‍ഷം 1109 മകരമാസത്തില്‍ സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ക്കായി ഗാന്ധിജി മോര്‍ക്കുളങ്ങരയില്‍ എത്തുകയും ശ്രീനാരായണ തീർഥര്‍സ്വാമിയുടെ ആശ്രമമായിരുന്ന ആനന്ദാശ്രമം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആശ്രമത്തിന് ആനന്ദാശ്രമം എന്ന് നാമകരണം ചെയ്തത് ശ്രീനാരായണ ഗുരുവും തുടര്‍ന്ന് എസ്.എന്‍.ഡി.പിയുടെ ഒന്നാംനമ്പര്‍ ശാഖയായി മാറുകയും ചെയ്തു. പിന്നീട് 1937ലാണ് ഗാന്ധിജി പെരുന്ന സന്ദര്‍ശനം നടത്തിയത്.
ഗുരുദേവനും ഗാന്ധിജിയും എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെൻററിയാണ് നിർമിക്കുന്നത്. ഇതിനായുള്ള ഗവേഷണം നടത്തുന്നത് എന്‍.എസ്.എസ് കോളജ് റിട്ട. പ്രഫ. സുരേഷ് കുമാറാണ്. രണ്ടാംഘട്ടത്തില്‍ ഗാന്ധിജിയുടെ പെരുന്ന സന്ദര്‍ശനമാണ് ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനുവേണ്ട ഗവേഷണം പെരുന്ന വിജയനാണ്. രണ്ടുഘട്ടങ്ങിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. ചിത്രീകരണത്തിെൻറ പൂജ ചങ്ങനാശ്ശേരി എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ് ഗിരീഷ് കോനാട്ട് നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.