മുൻവൈരാഗ്യം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു
text_fieldsചങ്ങനാശ്ശേരി: മുൻവൈരാഗ്യത്തെ തുടർന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു. മാടപ്പള്ളി ബ്ലോക്ക് പടി ബ്രാഞ്ച് സെക്രട്ടറി പൊയ്ന്താനംകുന്ന് കോട്ടപ്പുറം എസ്. രാജേഷിന്റെ ഓട്ടോയാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലർച്ച 3.30നായിരുന്നു സംഭവം. വീടിന് സമീപം നിർത്തിയിട്ട ഓട്ടോയാണ് കത്തിച്ചത്.
തീപിടിക്കുന്നതിനിടെ വയറുകൾ ഷോർട്ടായി ഓട്ടോ തനിയെ സ്റ്റാർട്ടായി ഹോൺ മുഴങ്ങുന്നത് കേട്ട് ഉറക്കമെണീറ്റ് നോക്കുമ്പോഴാണ് രാജേഷ് സംഭവമറിയുന്നത്. വീട്ടിലേക്കുള്ള സർവീസ് വയർ കട്ട് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് ഓട്ടോക്ക് തീയിട്ടത്. ആക്രമണം നടത്തിയ യുവാവ് കഴിഞ്ഞദിവസങ്ങളിൽ തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നതായും രാജേഷ് പറഞ്ഞു. ഓട്ടോ പൂർണമായും കത്തിനശിച്ചു. തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.