തീപിടിത്തത്തിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
text_fieldsചങ്ങനാശ്ശേരി: വീടിന് തീപിടിച്ച് ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. പനച്ചിക്കാട് പഞ്ചായത്ത് കുഴിമറ്റം പള്ളിക്കുസമീപം ജയ വി.ചാക്കോയുടെ വീടിന്റെ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.
മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വിവരമറിഞ്ഞ് ചങ്ങനാശ്ശേരിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന തീകെടുത്തുകയും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ സംരക്ഷിക്കുകയുമായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് സൂചന. ചങ്ങനാശ്ശേരി അഗ്നിരക്ഷ നിലയം അസി. സ്റ്റേഷൻ ഓഫീസർ വി.ഷാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനു വി.നായർ, അഗ്നിരക്ഷ ഓഫീസർമാരായ എസ്.നിയാസ്, ഡി.എസ്.വിനോദ്, കെ.എം.മനോജ്, പി.ബെന്നി, ഗിരീഷ് കുമാർ, ഗണേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ ബി.ഗിരീഷ്, യു.സജി, ഹോം ഗാർഡുമാരായ മാത്തുക്കുട്ടി, അഭിലാഷ് കൃഷ്ണ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.