ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പിടിയിലായ പ്രതി റിമാൻഡിൽ
text_fieldsചങ്ങനാശ്ശേരി: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം സ്വദേശിനി കുന്നത്താലുംമൂട് അമ്പലപ്പാട്ട് ഗംഗ ജയകുമാറിനെയാണ് (26) കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പൊലീസ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.
യുവതിയുടെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്നും സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ടൊയെന്നും പൊലീസ് പരിശോധന നടത്തും.
ജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപയാണ് വിവിധ ആളുകളിൽനിന്ന് തട്ടിയെടുത്തത്. ജില്ലയിലെ അയ്മനം, ചങ്ങനാശ്ശേരി, പാമ്പാടി തുടങ്ങിയ മേഖലകളിൽ പണം നഷ്ടപ്പെട്ടവരുടെ പരാതിയെത്തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ വിദേശത്തേക്ക് കടന്നുകളഞ്ഞ ഇവരെ ബുധനാഴ്ച പുലർച്ച തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്.
ചങ്ങനാശ്ശേരി സ്വദേശി സുബിൻ (26), കോട്ടയം നാട്ടകം സ്വദേശിയും ജ്യോത്സ്യനുമായ സനൽ (45) എന്നിവരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.