കോട്ടയം റവന്യൂ ജില്ല ശാസ്ത്രോത്സവം സമാപിച്ചു
text_fieldsചങ്ങനാശ്ശേരി: രണ്ടുദിവസമായി എസ്.ബി ഹയർ സെക്കൻഡറി സ്കൂളിലും സെൻറ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമായി നടന്നുവന്ന ജില്ല പ്രവൃത്തിപരിചയ മേള, ഐ.ടി മേള, ഗണിത ശാസ്ത്രമേള, സയൻസ്, സോഷ്യൽ സയൻസ് മേള സമാപിച്ചു. 4,000 വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ശാസ്ത്രമേളയുടെ സമാപനസമ്മേളനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ പ്രിയ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല ഡി.ഡി.ഇ സുബിൻ പോൾ, നഗരസഭാധ്യക്ഷ ബീന ജോബി, വാർഡ് കൗൺസിലർ ജോമി ജോസഫ്, എ.ഒ. സോണി പീറ്റർ, സ്കൂൾ എച്ച്.എം ഫാ. റോജി വല്ലയിൽ, സെൻറ് ആൻസ് എച്ച്.എം, ബ്ലസിയ എഫ്.സി.ജി., സയൻസ് ക്ലബ് സെക്രട്ടറി സി.എസ്. രമേശ്, ഗണിതശാസ്ത്ര ക്ലബ് സെക്രട്ടറി തോമസ് പി. ജോൺ, സാമൂഹികശാസ്ത്ര സെക്രട്ടറി കെ.എസ്. ദീപു, പ്രവൃത്തിപരിചയമേള സെക്രട്ടറി കെ.കെ. സജിമോൻ, കെറ്റ് ജില്ല കോഓഡിനേറ്റർ കെ.ബി. ജയശങ്കർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വർഗീസ് ആൻറണി, സ്റ്റേജ് കമ്മിറ്റി കൺവീനർ ബിനു എബ്രഹാം, മറ്റ് കൺവീനർമാരായ ആർ. അനൂപ്, ബിനു ജോയി, ഉണ്ണികൃഷ്ണൻ, അംബരീഷ് കെ. അംബാട്ട്, സോണി ജേക്കബ്, ജോബി വർഗീസ്, സാജൻ അലക്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.