ഷൂട്ടിങ്ങിനായി വാടകക്കെടുത്ത വാഹനങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsചങ്ങനാശ്ശേരി (പത്തനംതിട്ട): ഷൂട്ടിങ്ങിനായി വാടകക്കെടുത്ത വാഹനങ്ങള്‍ പണയപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേര്‍ പിടിയില്‍. കോട്ടയം സ്വദേശി ലക്ഷ്മി (സുജാത നായർ -35), കാഞ്ഞിരപ്പള്ളി സ്വദേശി ജിേൻറാ (25), എറണാകുളം സ്വദേശി ബിജുകുമാർ (35) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് തൊടുപുഴയില്‍നിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശി ഫാസില്‍ ബഷീറിെൻറ പരാതിയിലാണ് അറസ്റ്റ്.
വാഹനം നല്‍കിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും വാടകയും വാഹനവും തിരികെ ലഭിക്കാതെ വന്നതോടെയാണ് ഉടമ പരാതി നല്‍കിയത്. ചങ്ങനാശ്ശേരിയിലും പരിസരത്തുമായി നിരവധി കാറുകള്‍ വാടകക്കെടുത്ത് പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘമാണ് ഇതിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ജില്ലയില്‍ പല സ്റ്റേഷനുകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.
ആദ്യ ദിവസങ്ങളില്‍ മുടങ്ങാതെ വാടക നല്കി വിശ്വാസം നേടിയെടുത്ത് വാഹനത്തിെൻറ ആർ.സി ബുക്ക് വാങ്ങിയെടുക്കുയും പിന്നീട് വാടക മുടങ്ങിയതിനെ തുടര്‍ന്ന് ബന്ധപ്പെടുമ്പോള്‍ അടുത്ത ദിവസം തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോയി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങുകയാണ് ഇവർ ചെയ്യുന്നത്.
ഇതിനിടയില്‍ വാഹനം മറ്റുള്ളവര്‍ക്ക് മറിച്ച് കൊടുക്കും. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ. ജോഫിയുടെ നേതൃത്വത്തില്‍ സി.ഐ പ്രശാന്ത് കുമാറും സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.