സമരപ്പന്തലിലെ 'മലയാളം പാട്ടുകാരൻ' പ്രമോഷ് തിരക്കിലാണ്
text_fieldsചങ്ങനാശ്ശേരി: സംയുക്ത ട്രേഡ് യൂനിയന്‍ നടത്തിയ ദേശീയ സമരപ്പന്തലില്‍ മലയാളം പാട്ടുപാടി വൈറലായി അസം സ്വദേശി ഇപ്പോള്‍ തിരക്കിലാണ്. ഫേസ്ബുക്കില്‍ വൈറലായതോടെ വിവാഹ വേദിയില്‍വരെ പാട്ടുപാടാന്‍ അസം വെസ്റ്റ് കര്‍ബി സ്വദേശിയായ പ്രമോഷ് സഗ്മയെ ബുക്ക് ചെയ്തിരിക്കുകയാണ്. ''ശ്രീരാഗമോ...'' എന്ന മലയാളം പാട്ടുപാടിയാണ് പ്രമോഷ് വൈറലായത്. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ശരവണ ഹോട്ടലിലെ ഷെഫ് ആണ് പ്രമോഷ്. 2014ലാണ് ശരവണ ഹോട്ടലില്‍ ജോലിക്കെത്തുന്നത്.
രണ്ടുദിവസങ്ങളിലായി സമരപ്പന്തലിലെ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സഖാക്കള്‍ വിപ്ലവഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളുമൊക്കെ പാടുന്നത് പ്രമോഷിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
ഇതുകണ്ട് പാട്ടുപാടാന്‍ തനിക്കും അവസരം നല്‍കണമെന്നും മലയാളം പാട്ട് പാടാമെന്നും പറഞ്ഞ് പ്രമോഷ് സമരപ്പന്തലിലെത്തുകയായിരുന്നു. പ്രമോഷിന് അവസരം നൽകിയതോടെ കരഘോഷത്തോടെയാണ് പാട്ട് സ്വീകരിച്ചത്. ചങ്ങനാശ്ശേരയില് ഫൈവ് ലാംപ് ഇവന്റ് മാനേജ്മെന്റ് നടത്തുന്ന ഷാനവാസ് ഇസ്മയില്‍ ആണ് പ്രമോഷ് പാട്ട് പാടുന്ന വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വിഡിയോ വൈറലായി. ഒപ്പം ശനിയാഴ്ച ഫൈവ് ലാംപ് ഇവന്റ് മാനേജ്മെന്റ് പെരുമ്പനച്ചിയില്‍ നടത്തുന്ന വിവാഹത്തില്‍ പ്രമോഷിന് പാട്ടുപാടാന്‍ അവസരം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.