കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ജോസഫ് ചര്‍ച്ച അലസി
text_fieldsചങ്ങനാശ്ശേരി: നഗരസഭ സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ജോസഫ് ചര്‍ച്ച അലസി. തീരുമാനം ജില്ല കമ്മിറ്റിക്ക് കൈമാറി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുള്ള ഏഴ് സിറ്റിങ് സീറ്റുകളില്‍ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയിരിക്കുന്നത്.
കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് നഗരസഭയില്‍ ഒമ്പത് സീറ്റില്‍ മത്സരിച്ചിരുന്നു. അതില്‍ രണ്ടുപേര്‍ ജോസ് കെ.മാണി വിഭാഗത്തിലേക്ക് പോയി. ഇക്കുറി ഏഴ് സീറ്റെങ്കിലും നല്‍കണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. സിറ്റിങ് സീറ്റില്‍നിന്ന് നാല് സീറ്റ് കൂടി വിട്ടുനല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
മുസ്ലിം ലീഗ് രണ്ട് സീറ്റ് ആവശ്യപ്പെട്ടുവെങ്കിലും ഒരെണ്ണത്തിെൻറ കാര്യത്തിേല തീരുമാനത്തിലെത്തിയിട്ടുള്ളു. ഇതുസംബന്ധിച്ചാണ് യു.ഡി.എഫ് ജില്ല കമ്മിറ്റി ശനിയാഴ്ച ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, ചില പഞ്ചായത്തുകളില്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണം തുടങ്ങി.
എല്‍.ഡി.എഫില്‍ സി.പി.എം-സി.പി.ഐ സീറ്റുകള്‍ സംബന്ധിച്ച് നഗരസഭയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചനടക്കുന്നത്. ജോസ് വിഭാഗം 11സീറ്റാണ് ആവശ്യപ്പെട്ടത്. ഏഴ് എണ്ണം നല്കാന് സി.പി.എം തയാറാണ്. ഒരു സീറ്റുകൂടി നല്കി അന്തിമ തീരുമാനത്തിലെത്തുമെന്നാണ് സൂചന. എന്‍.ഡി.എ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തീകരിച്ച് പട്ടിക പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.