എന്‍.എസ്.എസിന് 161 കോടിയുടെ സ്വത്ത്
text_fieldsചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിക്ക് 161 കോടിയുടെ സ്വത്ത്. 2021 മാര്‍ച്ച് 31ന് 161,47,82,264 രൂപ സ്വത്തുവിവരം കാണിക്കുന്ന ബാക്കിപത്രവും 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31വരെ ഒരു വര്‍ഷത്തേക്ക് 81,41,25,919 രൂപ വരവും 82,98,58,365 രൂപ ചെലവും കാണിക്കുന്ന കണക്കും യോഗം അംഗീകരിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന ബജറ്റ് ബാക്കിപത്രസമ്മേളനത്തിലാണ് ഇത് അവതരിപ്പിച്ചത്. 60 താലൂക്ക് യൂനിയനുകളില്നിന്നുള്ള പ്രതിനിധിസഭ അംഗങ്ങള്‍ പങ്കെടുത്തു.
എന്‍.എസ്.എസ് പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെകട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ. ബി. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സമ്മേളനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.