പ്രവീണിെൻറ ജീവനുവേണ്ടി നാട് ഒരുമിക്കുന്നു
text_fieldsചങ്ങനാശ്ശേരി: ഇരുവൃക്കകളും തകരാറിലായി ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന പ്രവീണിെൻറ (26) ജീവന് നിലനിര്‍ത്താന്‍ തൃക്കൊടിത്താനം പഞ്ചായത്തും പ്രത്യാശ ജീവന് രക്ഷാസമിതിയും നാട്ടുകാരിലേക്കിറങ്ങുന്നു.
തൃക്കൊടിത്താനം പഞ്ചായത്തില്‍ മണികണ്ഠവയല്‍ നാലാം വാര്‍ഡില്‍ കുറുപ്പന്‍പറമ്പില്‍ വീട്ടില്‍ ഓമനയുടെയും ഭാസുരെൻറയും മകനായ പ്രവീണിനുവേണ്ടി ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ 36 സ്ക്വാഡുകളായി രണ്ട്,മൂന്ന്,നാല്,അഞ്ച്,ആറ്,എട്ട് വാര്‍ഡുകളിലായി ധനസമാഹരണം നടത്തുന്നു.
പ്രവീണിെൻറ ജീവന് നിലനിർത്തണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ അനിവാര്യമാണ്. അമ്മ ഓമനയുടെ വൃക്കയാണ് ദാനമായി നല്‍കുന്നത്. 12 ലക്ഷം രൂപയാണ് ആവശ്യം.
ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ജനറല്‍ കണ്‍വീനര്‍ ജി. നീലകണ്ഠന് പോറ്റി, കോ-ഓഡിനേറ്റര്‍ ടോണി പുളിക്കന്‍, പഞ്ചായത്ത് പ്രസിഡൻറ് കെ.എന്‍. സുവര്‍ണ കുമാരി, വൈസ് പ്രസിഡൻറ് പ്രസാദ് കുമരംപറമ്പില്‍, വാര്‍ഡ് മെംബര്‍മാരായ, വര്‍ഗീസ് ആൻറണി, ബൈജു വിജയന്, ഉഷാ രവീന്ദ്രന്, മറിയാമ്മ മാത്യു, ബിനോയ് ജോസഫ്, സന്ധ്യ ബിനു എന്നിവരുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം ജീവന് രക്ഷാസമിതിയാണ് പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.