സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹം രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു
text_fieldsചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാർക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളി സമരപ്പലില് തുടങ്ങിയ സത്യഗ്രഹ സമരം ഈമാസം 20ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകും. 2022ൽ റീത്തുപള്ളി ജങ്ഷനില്‍ നടന്ന സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനെതിരെ പൊലസ് നടത്തിയ മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് സംഭവ സ്ഥലത്തുതന്നെ സത്യഗ്രഹ സമരം തുടങ്ങിയത്.
അതിക്രൂരമായി റോഡിലൂടെ വലിച്ചിഴക്കപ്പെട്ട റോസിലിന് ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപ്പന്തല്‍ കെട്ടിയത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 മണി വരെയാണ് സത്യഗ്രഹ സമരം നടക്കുന്നത്.
20ന് രാവിലെ 10ന് ഡോ. ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത രണ്ടാംവാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്രമന്തി വി. മുരളീധരന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കുറിലോസ്, ഡോ. ഗീവർഗീസ് മാര്‍ കൂറിലോസ് തുടങ്ങി രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.