വാടകയ്ക്ക് വാഹനമെടുത്ത് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsചങ്ങനാശ്ശേരി: റെൻറിന് വാഹനമെടുത്ത് തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി. ആലപ്പുഴ കുമരങ്കരി സ്വദേശി ആറുപറയില്‍ രാജീവിനെയാണ് (28) പിടികൂടിയത്. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ചൊവ്വാഴ്ച രാത്രി അടൂര്‍ ഭാഗത്തെ കോളനിയില്‍നിന്നാണ് പിടികൂടിയത്.
നാലുമാസം മുമ്പാണ് ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയായ ജിമ്മിയുടെ ഇന്നോവ കാര്‍ രാജീവ് റെൻറിനെടുത്തത്. ആദ്യമാസം വാടക ലഭിച്ചെങ്കിലും പിന്നീട് വാടക ലഭിക്കാതായതോടെ രാജീവിനെ ബന്ധപ്പെട്ടെങ്കിലും പലതും പറഞ്ഞ് ഒഴിയുകയും പിന്നീട് വന്ന് വാടക തന്നുകൊള്ളാമെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ഓഫായി. തുടർന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് വാഹന ഉടമ കോടതിയെ സമീപിക്കുകയും കേസ് കോടതി ചങ്ങനാശ്ശേരി പൊലീസിന് കൈമാറുകയുമായിരുന്നു.
പൊലീസ് അന്വേഷിച്ചുവരുന്നതിനിെട ഫോണ്‍ ഓണായതാണ് രാജീവിനെ പിടികൂടാൻ സഹായകമായത്. സൈബര്‍ വിങ് അറിയിച്ചപ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രതി അടൂരിന് സമീപത്തെ ഒരു കോളനിയിലുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ. ജോഫിയുടെ നിര്‍ദേശാനുസരണം സി.ഐ ആസാദിെൻറ നേതൃത്വത്തില്‍ എസ്.ഐ സ്റ്റെപ്റ്റോ ജോണ്‍, ആൻറണി മൈക്കിള്‍, അജേഷ് എന്നിവര്‍ പ്രതിയെ പിടികൂടുകയായിരുന്നു. സ്വന്തം വാഹനമാണെന്ന് പറഞ്ഞ് മറ്റൊരാള്‍ക്ക് വാടകക്ക് നൽകിയിരുന്ന കാറും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.