കോവിഡ് ബാധിതയായി കിണറ്റിൽ ചാടിയ വീട്ടമ്മയെ രക്ഷിച്ചു
text_fieldsചങ്ങനാശ്ശേരി: കോവിഡിനെ തുടര്‍ന്നുണ്ടായ മാനസിക അസ്വാസ്ഥ്യത്തില്‍ കിണറ്റില്‍ ചാടിയ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് അഞ്ചാം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ചെത്തിക്കാട്ടു വീട്ടില്‍ ലില്ലിക്കുട്ടി വര്‍ഗീസാണ് (68) കിണറ്റില്‍ ചാടിയത്. ലില്ലിക്കുട്ടിയ്ക്കും ഭര്‍ത്താവിനും കോവിഡ് ബാധിക്കുകയും മകളും കൊച്ചുമക്കളും നിരീക്ഷണത്തിലും ആയിരുന്നു.
ചൊവ്വാഴ്ച രാത്രി മുതല്‍ ലില്ലിക്കുട്ടിക്ക് ശക്തമായ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഇതിനിടെ ബുധനാഴ്ച രാവിലെ ആറോടെ കിണറ്റില്‍ ചാടി. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും വാര്‍ഡംഗം ബിനോയ് ജോസഫും ചേർന്ന് മോട്ടോറിെൻറ പൈപ്പില്‍ പിടിച്ചു കിടന്ന ലില്ലിക്കുട്ടിക്ക് കയര്‍ കെട്ടി താഴേക്ക് ഇറക്കി കൊടുത്തു. തുടര്‍ന്ന് കയറില്‍ പിടിച്ചു ലില്ലിക്കുട്ടിയെ സുരക്ഷിതയാക്കി നിര്‍ത്തി.
തിരുവല്ല യൂനിറ്റിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പി.എസ് ബിനു പി.പി കിറ്റ് ധരിച്ച് കിണറ്റില്‍ ഇറങ്ങി വയോധികയെ വലയില്‍ കയറ്റി രക്ഷപ്പെടുത്തി. ഗ്രേഡ് എ.എസ്.ടി.ഒ എം.കെ രാജേഷ് കുമാര്‍, ഫയര്‍ റെസ്ക്യൂ ഓഫിസര്‍മാരായ ഹരിലാല്‍, അരുണ്‍ മോഹനന്,ഷിബു, സജിമോന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.