‘ബ്രേക്കെ’ടുത്ത് ടേക്ക് എ ബ്രേക്ക് വഴിയിടം വിശ്രമകേന്ദ്രം
text_fieldsചങ്ങനാശ്ശേരി: മുനിസിപ്പൽ പാർക്കിനുസമീപം ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയിടം വിശ്രമകേന്ദ്രം പദ്ധതിയുടെ കെട്ടിടം തുറന്ന് നൽകാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. ബോർഡുൾപ്പടെ സ്ഥാപിച്ച കെട്ടിടം ഇന്ന് കാടുകയറി നശിക്കുകയാണ്. ഇടക്കാലത്ത് തുറന്നുപ്രവർത്തിച്ചെങ്കിലും കെട്ടിടം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറി, വിശ്രമമുറി അടക്കമുള്ള സൗകര്യങ്ങളുണ്ട്.
പദ്ധതി ഏറ്റെടുത്ത് നടത്താൻ ആരും തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. എം.സി റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് നഗരസഭ പദ്ധതി ആരംഭിച്ചത്. ദീർഘദൂര യാത്രക്കാരായ ആളുകൾക്ക് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ചങ്ങനാശ്ശേരി വഴിയിടം പദ്ധതി ഉണ്ടെന്ന് കാണുമെങ്കിലും സ്ഥലത്തെത്തുമ്പോൾ നിരാശയാണ് ഫലം. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തിരമായി പദ്ധതി പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.