Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightശാസ്താംകോയിക്കൽ...

ശാസ്താംകോയിക്കൽ ക്ഷേത്രത്തിൽ മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
robbery, arrest
cancel
camera_alt

അറസ്​റ്റിലായ പ്രതി രാജേഷ്​

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ചെല്ലംകുളങ്ങര ശാസ്താംകോയിക്കൽ ക്ഷേത്രത്തിൽ ദേവി വിഗ്രഹത്തിൽ ചാർത്തിയ പ്രഭ മോഷണം നടത്തിയ പ്രതി പിടിയിൽ. കോട്ടമുറി പാടത്തുംകുഴി ഭാഗത്ത് താമസിക്കുന്ന രാജേഷാണ്​ (40) പിടിയിലായത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ദേവീവിഗ്രഹത്തിൽ ചാർത്തിയ ഏഴ് കിലോ വരുന്ന ഓടിൽ തീർത്ത പ്രഭയാണ് മോഷണം പോയത്.

പുലർച്ച 5.45ന് ക്ഷേത്രത്തിലെത്തിയ തിരുമേനി ക്ഷേത്രനട തുറന്നുകിടക്കുന്ന വിവരം ക്ഷേ​േത്രാപദേശക സമിതി ഭാരവാഹിയെ അറിയിച്ചു. ക്ഷേത്രപരിസരത്ത് ഈ സമയം ഉണ്ടായിരുന്ന ഒരാളെ സംശയം തോന്നി ചോദ്യം ചെയ്തിരുന്നു. വിവരം ചങ്ങനാശ്ശേരി പൊലീസ് സ്​റ്റേഷനിലും അറിയിച്ചു.

ഇയാളുടെ ഫോട്ടോയും പൊലീസിന് കൈമാറി. പ്രഭ ക്ഷേത്രത്തിന് അടുത്തുള്ള തോട്ടിൽ ഒളിപ്പിച്ച ശേഷം ഇയാൾ വീണ്ടും ക്ഷേത്രത്തിലെത്തിയപ്പോൾ പൊലീസെത്തി കസ്​റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ മോഷണം സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRobberySasthamkoikkal temple
News Summary - Robbery at Sasthamkoikkal temple: Defendant arrested
Next Story