വീട് കുത്തിത്തുറന്ന് മോഷണം; വയോധികൻ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ വെള്ളാവൂര്‍ മണിമല നിരപ്പേല്‍ കൃഷ്ണന്‍കുട്ടി (71) അറസ്റ്റിൽ. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര തട്ടങ്ങാട് വർഗീസിെൻറ അടച്ചിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 67,000 രൂപയുടെ പ്ലമ്പിങ് ഫിറ്റിങ്സാണ് കവർന്നത്.
വര്‍ഗീസ് കുടുംബസമേതം ഗള്‍ഫിലാണ്. വീട് സൂക്ഷിക്കാന്‍ ഏൽപിച്ചിരുന്ന സ്ത്രീക്ക് കോവിഡ് ബാധിച്ചതോടെ രണ്ടാഴ്ചയോളം അടഞ്ഞുകിടന്നു. കോവിഡ് നെഗറ്റിവായതിനുശേഷം എത്തിയപ്പോള്‍ അടുക്കള വാതില്‍ കുത്തിത്തുറന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.
കഴിഞ്ഞദിവസം പട്രോളിങ്ങിനിടെ സംശയാസ്പദ സാഹചര്യത്തിൽകണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചകേസ് പ്രതിയാണെന്ന് വ്യക്തമായത്.
അടഞ്ഞുകിടക്കുന്ന വീടുകള്‍ പകല്‍ നോക്കി വെച്ചതിനുശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണ് കൃഷ്ണന്‍കുട്ടിയുടെ പതിവെന്ന് ചങ്ങനാശ്ശേരി പൊലീസ് പറഞ്ഞു. ഇയാള്‍ മണിമല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷനിനെ മോഷണക്കേസിൽ പിടികിട്ടാപ്പുള്ളിയാണ്. റിമാന്‍ഡ് ചെയ്തു.
ചങ്ങനാശ്ശേരി എസ്.ഐമാരായ ജയകൃഷ്ണന്, രമേശ് ബാബു, എ.എസ്.ഐമാരായ ഷിജു കെ.സൈമണ്‍, സുരേഷ്കുമാര്‍, സി.പി.ഒമാരായ കലേഷ്, സുജിത് എന്നിവരുടെ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.