ശീട്ടുകളി; നാലര ലക്ഷവുമായി 12 അംഗസംഘം പിടിയില്‍
text_fieldsചങ്ങനാശ്ശേരി: വീട് കേന്ദ്രീകരിച്ച് പണംവെച്ച് ശീട്ടുകളിച്ച 12അംഗ സംഘം നാലരലക്ഷം രൂപയുമായി പൊലീസ് പിടിയില്‍. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പോത്തോട് മുതലുവാലിച്ചിറ കോളനിയില്‍ അമ്പിശ്ശേരി വീട്ടില്‍ ബാബുവിെൻറ വീട് കേന്ദ്രീകരിച്ചാണ് ശീട്ടുകളി നടന്നത്. ഡിവൈ.എസ്.പി വി.ജെ. ജോഫിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കോട്ടയം, പത്തനംതിട്ട മേഖലയിലെ ശീട്ടുകളി സംഘത്തെയാണ് പിടികൂടിയത്.
പാമ്പാടി വടക്കേക്കര വീട്ടില്‍ ബാബു എബ്രഹാം, മാങ്ങാനം മറ്റത്തില്‍ വീട്ടില്‍ സുരേഷ് ബാബു, പെരിങ്ങര പോത്തിരിക്കല്ചിറ വീട്ടില്‍ സന്തോഷ്, തൃക്കോതമംഗലം കുളങ്ങര വീട്ടില്‍ കെ.കുഞ്ഞ് (43), അങ്ങാടി നമ്പിശ്ശേരിത്താനത്ത് വീട്ടില്‍ മനോജ് (40), ചുമത്ര മുണ്ടകത്തില്‍ വീട്ടില്‍ ചെറിയാന് ജോണ്‍ (42), കല്ലറ പുത്തന്‍വീട്ടില്‍ സുര്‍ജിത് (46), രമണന് നഗര്‍ കൊട്ടാരചിറയില്‍ വീട്ടില്‍ ശരത് (32), ഏറ്റുമാനൂർ കോനാട്ട് കളത്തില്‍ ശ്യാം, വണ്ടിപ്പേട്ട പാറശ്ശേരില്‍ വീട്ടില്‍ പി.എം. മുകില്‍ (33), പുഴവാത് കട്ടച്ചിറ വീട്ടില്‍ ശരത് (32), പാക്കില്‍ ശ്രീവത്സം വീട്ടില്‍ അനില്‍കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പ് സമാനരീതിയില്‍ വടക്കേക്കര സ്കൂളിനോട് ചേര്‍ന്നുള്ള ഭാഗത്തെ വീട് കേന്ദ്രീകരിച്ച് പണംവെച്ച് ശീട്ടുകളിച്ച 12 അംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
ഇവരില്‍നിന്ന് 86,000 രൂപയും വാഹനങ്ങളും ഫോണുകളും പിടിച്ചെടുത്തിരുന്നു. കോട്ടയം, തിരുവല്ല, കൊല്ലം സ്വദേശികളാണ് പിടിയിലായിരുന്നത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി സി.ഐ പ്രശാന്ത് കുമാര്‍, എസ്.ഐ റാഫിഖ്, എസ്.ഐമാരായ രമേശ്, ടി.കെ. സാജുമോന്‍, എ.എസ്.ഐമാരായ അനീഷ് വിജയന്, ആൻറണി മൈക്കിള്‍, ഷിബു, ബിജു, ജീമോന്‍, സാബു, സി.പി.ഒമാരായ സിറാജ്, ടി. അനീഷ്, ബിജു, മാത്യു പോള്‍, ജിബിന്‍ ലോബോ, സാംസണ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.