വീട്ടമ്മയിൽനിന്ന് സ്പെഷൽ സ്കൂൾ ട്രെയിനർ വരെയെത്തി ഷൈനി അഷ്റഫ്
text_fieldsചങ്ങനാശ്ശേരി: 25 ഓളം സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്ത് വീട്ടമ്മയിൽ നിന്ന് സ്പെഷൽ സ്കൂൾ ട്രെയിനർ വരെയായി മാറിയിരിക്കുകയാണ് ഷൈനി അഷ്റഫ്. വിവാഹശേഷം വിവിധ കോഴ്സുകൾ പഠിക്കുകയും അത് തൊഴിൽ മേഖല ആക്കുകയുമായിരുന്നു.
ഡിഗ്രി പഠനത്തിനു ശേഷം ഫാഷൻ ഡിസൈനിങ് ഡിപ്ലോമ, ബ്യൂട്ടീഷ്യൻ, കമ്പ്യൂട്ടർ, ടി.ടി.സി, ചിത്രരചനയിൽ ഡിപ്ലോമ, മ്യൂറൽ പെയിൻറിങ്, പേപ്പർ ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള ക്രാഫ്റ്റ്, കുട, മെഴുകുതിരി, ആർട്ടിഫിഷ്യൽ ഫ്ലവർ മേക്കിങ്, ജ്വല്ലറി മേക്കിങ്, പേപ്പർ ബാഗ്, ലെതർ ബാഗ്, മുള കൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങി വിവിധ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സ് പാസായി. അസാപ് ട്രെയിനർ, സ്പെഷൽ സ്കൂളുകളിൽ വൊക്കേഷണൽ ട്രെയിനിങ്, സ്കൂളുകളിൽ ക്രാഫ്റ്റ് അധ്യാപിക എന്നീ പദവികളിൽ പ്രവർത്തിച്ചുവരികയാണ്. ജില്ല ജയിലിലും രണ്ട് സബ്ജയിലുകളിലും വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നുണ്ട്. കമ്മ്യൂണിറ്റി റേഡിയോയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നു. സിവിൽ ഡിഫൻസ് വളന്റിയർ, പാരാ ലീഗൽ സർവിസ് അതോറിറ്റി വളന്റിയർ എന്നീ നിലയിലും പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലഹരി വിരുദ്ധ പരിശീലനം നൽകുന്നു.
വേൾഡ് മലയാളി ഫെഡറേഷന്റെയും ഇപ്റ്റയുടെയും ജില്ല പ്രസിഡൻറാണ്. ചങ്ങനാശ്ശേരി മീരാഞ്ചിപറമ്പിൽ അഷ്റഫ് ആണ് ഭർത്താവ്. മകൻ: നെബിൻ. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയുമായി സഹകരിച്ച് ഭിന്നശേഷി വിദ്യാർഥികളുടെ അമ്മമാർക്ക് വരുമാനമെന്ന ലക്ഷ്യവുമായി സ്വയം തൊഴിൽ പരിശീലനവും നൽകി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.