തൽക്കാലം ലാപ്ടോപ് വേണ്ട; വാക്സിൻ വിതരണത്തിന് തുക തികയട്ടെയെന്ന് സൂര്യ
text_fieldsചങ്ങനാശ്ശേരി: ലാപ്ടോപ് വാങ്ങാൻ കരുതിവെച്ച തുക കോവിഡ് വാക്സിൻ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒമ്പതാം ക്ലാസ് വിദ്യാർഥിനി.
കുറിച്ചി പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ കെ.ഡി. സുഗതെൻറയും ജലജമ്മയുടെയും മകളും ഇത്തിത്താനം മലംകുന്നം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ സൂര്യ കെ. സുഗതനാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയത്.
കുറിച്ചി ലോക്കൽ കമ്മിറ്റി ഓഫിസിൽ സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ സൂര്യയിൽനിന്ന് തുക ഏറ്റുവാങ്ങി. കെ.ആർ. ഷാജി, ടി.യു. അനിയൻകുഞ്ഞ്, സി.കെ. മോഹൻദാസ്, എൻ.ആർ. ശശീന്ദ്രൻ, യദുമോൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.