Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightസൂപ്പർ മാർക്കറ്റിൽ...

സൂപ്പർ മാർക്കറ്റിൽ മോഷണം; 10,000 രൂപയും കുരുമുളകും ഏലക്കയും നഷ്​ടപ്പെട്ടു

text_fields
bookmark_border
theft
cancel

ച​ങ്ങ​നാ​ശ്ശേ​രി: ക​വ​ല​യി​ലെ ക​മ്മ​ത്ത് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം. 10,000 രൂ​പ​യും 30 കി​ലോ കു​രു​മു​ള​കും 15 കി​ലോ ഏ​ല​ക്ക​യും ന​ഷ്​​ട​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യും ബു​ധ​നാ​ഴ്​​ച രാ​ത്രി​യു​മാ​യാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ക​ട​യു​ടെ ഗ്ലാ​സ് മ​റ ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 7000 രൂ​പ​യും സേ​വാ​ഭാ​ര​തി​യു​ടെ സം​ഭാ​വ​ന പെ​ട്ടി ത​ക​ർ​ത്ത് 3000 രൂ​പ​യും മോ​ഷ്​​ടി​ച്ചു.

വി​ഷു​ദി​ന​ത്തി​ൽ രാ​ത്രി ക​ട​യു​ടെ പി​ൻ​വ​ശ​ത്തെ ആ​സ്ബ​സ്​​റ്റോ​സ് മേ​ൽ​ക്കൂ​ര ത​ക​ർ​ത്ത് 30 കി​ലോ കു​രു​മു​ള​കും 15 കി​ലോ ഏ​ല​ക്ക​യും മോ​ഷ്​​ടി​ച്ചു. സ​മീ​പ​ത്തെ മൊ​ബൈ​ൽ ക​ട, ചെ​രി​പ്പു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ടു​പൊ​ളി​ച്ച് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardamompepperTheft News
News Summary - theft at Supermarket; Rs 10,000, pepper and cardamom lost
Next Story